ഭാരതീയ ഗണിത സൂചിക ആദ്വദടൻ | (476 AD) ഭൂമി ഗോളമാണെന്ന് ധൈര്യസമേതം പ്രസ്താവിക്കുകയു ണ്ടായി. ഗോളപാദത്തിൽ ആ പ്രഗത്ഭൻ പറയുന്നു: ഭൂഗോളം സർവ്വതോ വൃത്തി ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന ഒരു ലോകത്തോടാണ് ഇത് പറയുന്നതെന്നോർക്ക ണം. പപ്പൻ ഭൂമി സംഘടന (FLAT EARTH SOCIETY) ഇന്നും ഉണ്ട്. ഭൂമി അനങ്ങാതെ നിൽക്കുകയാണെന്നും ആകാശത്തിലുള്ള ഗ്രഹനക്ഷത്രാദികൾ ഭൂമിയെ ചുറ്റുകയാണ ന്നുമുള്ള ധാരണ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ഇത് പറയാൻ നല്ല നട്ടെല്ല് വേണം. സൂര്യാഭിമുഖമായ അർദ്ധഭൂമിമാത്രം പ്രകാശിതമാണെന്നും മറ്റേ അർദ്ധഭാഗം അന്ധകാരത്തിലാണെന്നും ധീരമായി പ്രഖ്യാപിച്ച ആദ്യഭാരതീയനായ ആര്യഭടൻ. പക്ഷെ നക്ഷത്രങ്ങൾ സ്വയം പ്രകാശമുള്ളവയല്ലെന്നും അദ്ദേഹം കുട്ടത്തിൽ പറഞ്ഞു കളഞ്ഞു. കഥ ഇവിടെ അവസാനിക്കുന്നില്ല. അക്കാലത്ത് അസഹ്യവും വിപ്ലവാത്മക വുമായ ഒരാശയവും കൂടി അദ്ദേഹം പ്രഖ്യാപിച്ചു. ഉദയാസ്തമനങ്ങൾ ഉണ്ടാകുന്നത് ഭൂഭ്രമണം മൂലമാണെന്ന്, അചലാനി ജാതി സമപശ്ചിമാനി (ഗോളപാദം) 7-ാം നൂറ്റാ ണ്ടിലെ ഗോളശാസ്ത്രപണ്ഡിതനായ ബ്രഹ്മഗുപ്തന്റെ (628) വ്യാഖ്യാതാവായ പ്രസുദ കസ്വാമി (860) ആര്യദാസിദ്ധാന്തം ശരിവെക്കുകയുണ്ടായി. രണ്ടാം നൂറ്റാണ്ടിലെ പ്രസി വാനശാസ്ത്രജ്ഞനായ ട്ടോളമിയും (ബീമുമ്പ്) ഭൂമി അചലമെന്ന അഭിപ്രായക്കാ രനായിരുന്നു എന്നോർക്കുക. ഭാരതീയ ഗണിതം സംസ്കൃതത്തിലാണ്. അതിനൊരു പ്രത്യേകതയുണ്ട്. എണ്ണ ങ്ങളും സംഖ്യകളും കൃത്യമായി സ്മൃതിപഥത്തിൽ ശേഖരിച്ചുവെക്കാനും ആവശ്വം നേരി ടുമ്പോൾ പ്രമാദരഹിതമായി ഉപയോഗപ്പെടുത്താനും എളുപ്പമുള്ള രീതിയിലാണ് സംസ്കൃതത്തിൽ അവ നിബന്ധിക്കപ്പെട്ടിരിക്കുന്നത്. എല്ലാ സംഖ്യകളും ശ്ലോകരൂപ ത്തിൽ രേഖപ്പെട്ടിരിക്കയാൽ ഉരുവിട്ടു മനഃപാഠമാക്കാനും തെറ്റുപറ്റാതെ ആവർത്തി ക്കാനും എളുപ്പമാണ്. ഒരു ഉപാധിയുണ്ട്. ശ്ലോകങ്ങൾ അക്ഷരങ്ങളാണല്ലോ. സംഖ്യകളെ അക്ഷ രങ്ങളാക്കി മാറ്റിയിട്ടാണ് ശ്ലോകം രചിക്കപ്പെട്ടിരിക്കുന്നത്. വീണ്ടും ആ അക്ഷരങ്ങളെ സംഖ്യകളാക്കി പരിവർത്തിക്കണം. ആ കർമ്മം ഉപയോക്താവ് നിർവ്വഹിക്കേണ്ടതുണ്ട്. ആകയാൽ ആ അക്ഷരസംഖ്യബന്ധം ആദ്യം അറിഞ്ഞിരിക്കയും പരിശീലിക്കയും ചെയ്യേണ്ടത് അനിവാര്യമാണ്. കടപയാദി എന്ന സംജ്ഞാനാമത്തിൽ അറിയപ്പെടുന്ന ഒരു സംഖ്യാക്ഷരസമ്പ്രദായ മാണ് കേരളത്തിൽ നടപ്പുള്ളത്. ആ സമ്പ്രദായം താഴെ വിവരിക്കുന്നു. ഭാഷയിലുള്ള സ്വരവ്യഞ്ജനാക്ഷരങ്ങൾക്ക് ഒരു വിലകൽപ്പിച്ചിട്ടുണ്ട്. 1 മുതൽ 9 വരെയും പൂജ്യവുമാണ് അക്ഷരത്തിന് കൽപ്പിച്ചിട്ടുള്ളത്. അതിന്റെ പട്ടിക താഴെ കൊടുക്കുന്നു. 1 S 2 3 4 .5 6 S 613 al (19 3 9 @ 6 8 9 0 50 B w Be 23 B 90 ഒരക്കത്തിന്റെ താഴെ കാണുന്ന എല്ലാ അക്ഷരങ്ങൾക്കും ആ അക്കത്തിന്റെ വില യാണ്. ഒന്ന് മുതൽ അഞ്ച് വരെ വിലയുള്ള നന്നാലക്ഷരങ്ങളും ആറ് മുതൽ ഒമ്പത് വരെ മുമ്മൂന്നക്ഷരങ്ങളുമുണ്ട്. ഒരേ വിലയുള്ള എല്ലാ അക്ഷരങ്ങളേയും കുട്ടിച്ചേർത്ത് ഒരു വായ്ത്താരുണ്ടാക്കിയിട്ടുണ്ട്. ഹൃദിസ്ഥമാക്കാനുപയുക്തമായ ആ വായ്ത്താര് ഇങ്ങനെയാണ് .7
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/12
ദൃശ്യരൂപം