ഭാരതീയ ഗണിത സൂചിക പേർഷ്യൻ ഗണിതശാസ്ത്രജ്ഞന്മാരുമായുണ്ടായ സമ്പർക്കത്തിലൂടെ ചില നൂതന തത്വ ങ്ങളും ഗണനരീതികളും അന്വോന്യം ശാസ്ത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ടെന്നുള്ള യാഥാർത്ഥ്വവും ഈ സന്ദർഭങ്ങളിൽ സ്മരണീയമാണ്. ഗണിതത്തിന്റെ എല്ലാ ശാഖകളിലും ഭാരതീയർ തൽപരരായിരുന്നുവെന്നു മാത്രമല്ല പ്രശസ്തമായ വിധം അവരുടേതായ വിലപിടിച്ച സംഭാവനകൾ ഓരോ ശാഖക്കും നൽകുകയും ചെയ്തിട്ടുണ്ട്. വ്യക്തഗണിതം (ARITHMATIC), അവ്യക്തഗണിതം (ബീ (GEOMETRY), അതിന്റെ അഞ്ചുശാഖകളായ തലക്ഷേത്രമിതി (PLAIN GEOMETRY), ഘനക്ഷേത്രമിതി (SOLID GEOMETRY), ത്രികോണമിതി (TRIGONOMETRY), പാപിയ micaɔmall (SPHERICAL TRIGONOMETRY) Benjamimo (CONICS ANALYTICAL CONICS) കാൽക്കുലസ് ഭേദസൂചകവും (DIFFERENTIAL) ഉൽ നവും (INTEGRAL) ലോഗരിതം, ബൈനോമിയൽ തിയറം എന്നിവയെല്ലാം നമ്മുടെ മുതൽക്കൂട്ടാണ്. എല്ലാം നമ്മുടെ പുരാതന ഗണിതഗ്രന്ഥങ്ങളിലുണ്ട്. ആര്യഭടന്റെ കൃതി യാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുളളതിൽ ഏറ്റവും പഴക്കമേറിയ ഗണിതശാസ്ത്രഗ്രന്ഥം. (അദ്ദേഹം കലി 3577 ൽ പാടലീപുത്രത്തിൽ ജനിച്ചു എന്നും കാണുന്നു. ഭ്രമണം ആര്യദടൻ കണ്ടെത്തിയെന്ന് സൂചനയുണ്ട്. അറബികളും ഭാരതീയരും പരസ്പരം സമ്പർക്കം പുലർത്തുകയും അന്യോന്യം ഉപഭോക്താക്കളായിത്തീരുകയും ചെയ്തു വെന്നും മുമ്പേ സൂചിപ്പിച്ചുവല്ലോ. ആര്യഭടീയവും അറബികൾ പഠിച്ചു സ്വായത്തമാക്കി യെന്ന് കരുതേണ്ടിയിരിക്കുന്നു. അർജ്ജബഹർ എന്ന് അറബിഗ്രന്ഥങ്ങളിൽ സുചിപ്പിക്ക പെടുന്ന വ്യക്തി ആര്യഭടനായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെ ടുന്നു. അറബികളിൽ നിന്ന് അത് യൂറോപ്പിലേക്ക് സംക്രമിച്ചപ്പോൾ ആ നാമം ആർ ബിയസ് (ARDUBRIUS) എന്നായി തീർന്നുവെന്നും പറയപ്പെടുന്നു. ഗ്രന്ഥം മൂന്നു പകർത്തുമ്പോൾ മുഹൂർത്തം മൂത്രമായ് വരും എന്നാണല്ലൊ ശാസ്ത്രം, ആര്യഭടന്റെ വ്യാഖ്യാതാവായ ഭാസ്കരൻ ദ്വിതിയൻ ഉദാഹരണമായി ഒരു പ്രശ്നം ഉന്നയിക്കുകയുണ്ടായി. 8 കൊണ്ടു ഹരിച്ചാൽ 5 ബാക്കി വരുന്നതും 9 കൊണ്ടു ഹരിച്ചാൽ 4 ബാക്കി വരുന്നതും 7 കൊണ്ടുഹരിച്ചാൽ 1 ബാക്കി വരുന്നതുമായ സംഖ്യയേത്? ഇത് കുട്ടകം എന്ന പ്രത്യേക വകുപ്പിൽ പെട്ട ഒരു കണക്കാണ്. അതിന്റെ പൊതുരൂപം ax + c = by +c= എന്നാണ്. ഇവിടെ a, b, c എന്നിവയുടെ വില അറിയാം. x, y എന്നിവയുടെ വില കണ്ടുപിടിക്കണം. ശ്രമകരമായ ഒരു ഗണനസർക്കസ്സാണിത്. മേൽകണക്കിന്റെ ഉത്തരം ച ആണെങ്കിൽ മറ്റൊരുദാഹരണം N=8x+5=9y+4=7z+1 N = 85 2, 3, 4, 5, 6 എന്നീ സംഖ്യകളെക്കൊണ്ട് ഹരിക്കുമ്പോൾ 1 ബാക്കി വരുന്നതും കൊണ്ടു ബാക്കി വരാതെ ഹരിക്കാവുന്നതുമായ സംഖ്യയേത്? ഇതും കുട്ടകകുലത്തിൽപ്പെട്ട ഗണനമാണ്. സാധാരണഗതിയിൽ 2, 3, 4, 5, 6 എന്നീ സംഖ്യകളുടെ അധമ സാധാരണഗുണിതം (LCM) കണ്ടു അതിനോട് ചേർത്താൽ ആ സംഖ്യ ആദ്യലക്ഷണം ഒത്തതായി. അങ്ങിനെ ആ ലക്ഷണമൊത്ത അനേകം സംഖ്യകൾ കണ്ടെത്താം. അതിൽ ചിലത് മാത്രമേ 7 ന്റെ ഗുണിതമാകയുള്ളു. അത് പരിശോധന കൊണ്ടു കണ്ടെത്തണം. അങ്ങനെ പലസംഖ്യകൾ കണ്ടെത്താം. എണ്ണമറ്റ സംഖ്യകളുണ്ട് 2, 3, 4, 5, 6 എന്നീ സംഖ്യകളുടെ അസി (LCM) 60 ആണ്. അതിനോട് ചേർത്താൽ 61. അല്ലെങ്കിൽ 60 ന്റെ ഏത് ഗുണിതത്തോടും 1 ചേർക്കുക. അവ 151
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/10
ദൃശ്യരൂപം