ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര


ഗ്രന്ഥകർത്താവിന്റെ അനന്തിരവനും ഇപ്പോഴത്തെ വട്ടപ്പി ള്ളി സ്ഥാനിയുമായ ബ്രഹ്മശ്രീ നീലകണ്ഠൻ മൂത്തതവർകൾ ഈ പു സ്തകവും ഇതേമാതിരിയിലുള്ള മറ്റു പുസ്തകങ്ങളും അച്ചടിച്ചു പ്രസി ദ്ധപ്പെടുത്തുവാനായി താഴെ കാണിക്കുന്ന അനുവാദപത്രമൂലം എ ന്നെ അധികാരപ്പെടുത്തിയിരിക്കുന്നു. ലോകോപകാരാർത്ഥമായ ഈ ഉദ്യമത്തിൽ എന്നെ ഈ വിധം പ്രോത്സാഹിപ്പിച്ച ആ മഹാശയ നെക്കുറിച്ചും അച്ചടി വിഷയത്തിൽ സർവ്വഥാ എന്നെ സഹായിച്ചു ഭാരതവിലാസം അ അച്ചുകൂടം ഉടമസ്ഥൻ മിസ്റ്റർ മാളിയമ്മാവ് മാത്തു വിനെക്കുറിച്ചും മഹാജനങ്ങളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ടു ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു.


                              പണ്ഡിത-സി-കെ-വി-ശർമ്മ

90-ൽ നമ്പ്ര 68.

                  ശ്രീ.

വൈക്കത്ത് പാച്ചുമൂത്തത് എന്നു പ്രസിദ്ധനായ വട്ടപ്പിള്ളി സ്ഥാനീകൻ ഉണ്ടാക്കിയ കൃതികളിൽ ഒന്നായ ബാലഭൂഷണം പുസ്ത കം ഇപ്പോൾ വളരെ ദുർല്ലഭം ആയിരിക്കുകയാൽ ആയത് വീണ്ടും അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അദ്ദേഹത്തിൻ്റെ കൃതി കളിൽ യുക്തമെന്നു തോന്നുന്ന മറ്റു ഗ്രന്ഥങ്ങളും ലോകോപകാരാ ർത്ഥംപ്രസിദ്ധപ്പെടുത്തുന്നതിന്നും ഉള്ള അധികാരം ഇതിനാൽ വട്ട പിള്ളി സ്ഥാനീകനായ നീലകണ്ഠ മൂത്തതായ ഞാൻ കോതാണത്ത് വാസുദേവൻ മൂസ്സതിന്നു തന്നിരിക്കുന്നു.

                          ൧൦൯൦ വൃശ്ചികം ൨൪-ിം൯
                              പരമേശ്വരൻ നീലകണ്ഠൻ (ഒപ്പ്)
"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/7&oldid=239000" എന്ന താളിൽനിന്ന് ശേഖരിച്ചത്