ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പുഷ്പം

യമല്ലൊ. ഇനി ഇതിന്മണ്ണം ഒന്നുകൂടി മേൽ പൊട്ടു വിചാരിക്കണം. ഭൂമി ജലം അഗ്നി ആദിത്യൻ ചന്ദ്രൻ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ങ്ങനെ ചിലതു ധാരണശക്തികൊണ്ടും ഉഷ്ണം മുതലായ സ‌-ഗുണ ങ്ങളെക്കൊണ്ടും ആകൃതികൊണ്ടും തേജസ്സ് കൊണ്ടും നമ്മളെക്കാൾ വളരെ അധികമായി കാണപ്പെടുന്നു. വായ്പാവകാശങ്ങൾ അപ്രത്യക്ഷ ങ്ങളായിട്ടു കാണുന്നതിനൊക്കയും വ്യാപാരത്തുങ്കൽ സഹായം ചെയ്യുന്നു എന്നും അറിയപ്പെടുന്നു. ഇതുകൊണ്ട് ഇനിയും ഇതി ന്മണ്ണം നമ്മുടെ കാഴ്ചക്കു കിട്ടാതെ ചില വിശേഷശക്തിമാന്മാരുണ്ട ന്നും അവൎക്കു ഭൂമി അല്ലാതെ ചില സ്ഥലങ്ങളിൽ സഞ്ചരിക്കാമാ യിരിക്കുമെന്നും വിചാരിക്കണം. എന്നാൽ വൃക്ഷങ്ങൾ മൃഗപക്ഷികളെയും അതുകൾ മനുഷ്യരേയും അവരുടെ ശക്തിയേയും എങ്ങിനെ മുഴുവനും അറിയാതെ ഇരിക്കുന്നു. അതിന്മണ്ണം മനുഷ്യരും തങ്ങൾ ക്കു സുഖദുഖ:ങ്ങളെ ചെയ്യാൻ ശക്തന്മാരായിട്ടു കാണുന്നതല്ലാതെ യും ചിലർ ഒണ്ടായിരിക്കുമെന്നും അവരുടെ ശക്തിയെ നമുക്ക് അ റിഞ്ഞുകൂടാ എന്നും ഉള്ള അറിവോണ്ടാക്കും. പിന്നെ വിചാരിക്കു മ്പോൾ കണ്ടറിവാൻ വഹിയാത്തതിനെ കേട്ടറിയണമെന്നും വരും. അപ്പോൾ സത്യവചനം ഉപയോഗിക്കുന്നതാകയാൽ ദേവന്മാരു ണ്ടെന്നുള്ള സവാക്കു ബോധ്യപ്പെടും. അത്രയും അല്ല, ലോക ത്തിങ്കൽ ശരീരവാ നസ്സുകളെക്കൊണ്ടുള്ള വ്യാപാരങ്ങൾ എന്നു പ്രസിദ്ധമല്ലൊ. അതിൽ തങ്ങൾ സ് കൂടാതെ ശരീരംകൊ ആ ചില വ്യാപാരം ചെയ്യുന്നു. പി നാവ്വമായിട്ട ഹവ്യാപാരങ്ങളേയും ചെയ്യുന്നു. മനുഷ്യൻ മന്ത്രമായില്ല വ്യാപാരം ചെയും വ്യാപാരകൂടാതെ വനമിക്കൊ ണ്ടുതന്നെ മറ്റുള്ളവരെക്കൊണ്ടു വരങ്ങൾ ചെയ്യിക്കുകയും ചെ യ്യുന്നു, എനി ശരീരവചനവ്യാപാരങ്ങൾ കൂടാതെയും മനസ്സിലെ ഇച്ഛ മാത്രം കൊണ്ടു മറ്റുള്ളവരെക്കൊണ്ട് വ്യാപാരം ചെയ്യിക്കാൻ ശക്തിയുള്ളവർ ആരെന്നു വിചാരിക്കാനുണ്ട്. അതു വിചാരിക്കു മ്പോൾ നമ്മൾ കണ്ടുകൂടാ എന്നും നമ്മുടെ ജഡമായിരിക്കുന്ന ശരീരത്തെ വ്യാപരിപ്പിക്കയും പ്രയത്നത്തെകാൾ വളരെ അധിക മായിട്ടുള്ള സുഖദുഖങ്ങളെ തരികയും ചെയ്താൽ കൊണ്ടു യുധി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/13&oldid=239537" എന്ന താളിൽനിന്ന് ശേഖരിച്ചത്