ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലഭൂഷണം

വും ഇല്ല. അതുകൊണ്ട് ഈശ്വരസൃഷ്ടി എന്നുള്ള വാക്കു വെറുതെ സുമതി‌- വിചാരം, ഇതിന്റെ ഉത്തരം അതികൃഢയായിരി ക്കുന്ന ഇവളെ ബോധിപ്പിക്കാൻ പ്രയാസംതന്നെ. എന്നാൽ കുറെ എങ്കിലും പറയാം, അത്രയും അറിവാകട്ടെ വാക്ക്. അല്ലയോ കുമുതി! ഞാൻ പറയുന്നതിനെ നീ കുറെ മനസ്സുവെച്ചു കേൾക്കുക. ലോകത്തിൽ പ്രത്യക്ഷാനുഭവംകൊണ്ടും ഊഹം കൊണ്ടും സാ ദൃശവസ്തുക്കളെക്കൊണ്ടും യഥാർത്ഥ വാദികളുടെ വാക്കുകളെക്കൊ ണ്ടും ഇങ്ങനെ നാലുപ്രകാരത്തിലുള്ള പ്രമാണം കൊണ്ടല്ലാ ജന ങ്ങൾക്ക് അറിവുണ്ടാകുന്നത്. അതിൽ വെച്ച് ഈശ്വരനെ കണ്ട അനുഭവമില്ലെങ്കിലും ശേഷം മൂന്നുപ്രമാണങ്ങളെക്കൊണ്ടു വിചാരി ച്ചാൽ ബോധം വരും. ഊഹിക്കുന്നത് എങ്ങനെ എന്നാൽ പറയാം: ചെറുതായിട്ടുള്ള വിത്തുകളിൽനിന്നു വലുതായ വൃക്ഷാദികൾ അതാതു സ്വഭാവത്തോടുകൂടി പുഷ്ടിയായി തീരുന്നതിനും,കുടുക്ക മുതലാ ചില ഔഷധങ്ങൾക്കു മനുഷ്യദേഹത്തിലെ അഴുക്കുകളഞ്ഞു ഗുണഭാഗങ്ങളെ വർദ്ധിപ്പിക്കുന്നതിന്നുമുള്ള ശക്തിയെ ഒരാള് നിർമ്മിക്കണമ്മെന്നു വിചാരിക്കണം. അതിന്മണ്ണം ജന്തുക്കളിൽ വച്ചു മയിലിനന്റെ ശരീരത്തിൽ ഒള്ള ചിത്രങ്ങൾ അത്ഭുതങ്ങളായി തീരുന്നതിനും എല്ലാജന്തുക്കളെയും കൊല്ലുന്ന സർപ്പവിഷത്തിൽ വിഷമാ യിട്ട് ഒരു വിശേഷശക്തി മയിലിന്റെ ദൃഷ്ടിയിൽ ഒണ്ടാവുന്നതിന്നും ഒരു കർത്താവിനെ വിചാരിക്കണം. ഇനി ഒന്നുകൂടി പറയാം. പക്ഷി കൾ സ്വദേഹ വ്യാപാരം കൊണ്ടു വൃക്ഷങ്ങളെ ബാധിക്കുന്ന സ്പാ ദികളെ ഭക്ഷിച്ച് രക്ഷിക്കയും ആവാസം കൊണ്ടു പലവിധത്തിൽ കേടു വരുത്തുകയും ചെയ്യുന്നു. എന്നാൽ വൃക്ഷങ്ങൾക്കു സന്തോഷ ദുഃഖങ്ങൾ സ്വല്പമായിട്ട് ഒണ്ടെങ്കിലും ഈ പക്ഷികളേയും അതുകാ രണമായിട്ടുള്ള ഉപകാരപകാരങ്ങളെയും അറിയാൻ ശക്തിയില്ല. അതിനും പക്ഷിമൃഗങ്ങളിലും ബുദ്ധിശക്തി വനശക്തി ഇതുകളെക്കൊണ്ട് അധികന്മാരായിരിക്കുന്ന മനുഷ്യരെ ചിലത് അറിയുമെങ്കിലും മനുഷ്യർ ചെയ്യുന്ന സുഖദുഃഖങ്ങളെ അനുഭവി ക്കുന്നു എങ്കിലും മനുഷ്യ വൈഭവങ്ങളെ അറിയുന്നില്ലെന്നും നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/12&oldid=239005" എന്ന താളിൽനിന്ന് ശേഖരിച്ചത്