൨
ബാലഭൂഷണം
സുമതി കോപത്തോടും വിഷാദത്തോടും കൂടി പറഞ്ഞു.
കഷ്ടം! ഈ സമയം നീ എൻ്റെ കുഞ്ഞിൻ്റെ അടുക്കൽ വന്ന ഗുരു
ത്വക്കേടു കേൾപ്പിച്ചല്ലോ. ആട്ടെ, നിനക്കു അറിവില്ലാതെ പറഞ്ഞ താകകൊണ്ടു ഞാൻ കോപം കളഞ്ഞു വിവരം പറയാം. സാവധാന ത്തിൽ കേൾക്ക. ഈശ്വരൻ മനുഷ്യരേയും ജന്തുക്കളേയും കണ്ണു ചെവി മുതലായ ഇന്ദ്രിയങ്ങളോടും വിശപ്പു മാറം സുഖം ദുഃഖം രാഗം ദ്വേഷം മുതലായ അവസ്ഥകളോടുംകൂടി സൃഷ്ടിച്ചു. അതിൽ മനുഷ്യര് ഓരോ വിദ്യകൾ അഭ്യസിച്ചു ബുദ്ധിശക്തി വർദ്ധിപ്പിച്ചു തന്നേക്കാൾ വലുതായ ആനമുതലായിട്ടുള്ള ജന്തുക്കളെ സ്വാധീന പ്പെടുത്തുകയും അതിദൂരത്തിങ്കലുള്ള മനുഷ്യരേയും ഒരു എഴുത്തുകൊ ണ്ടു ഇച്ഛപോലെ നടത്തുകയും അനേകവസ്തുക്കളെ ഉണ്ടാക്കയും രക്ഷിക്കയും നശിപ്പിക്കയും ചെയ്തയാൽ ഈശ്വരൻ്റെ സൃഷ്ടിസ്ഥി തിസംഹാരശക്തികളുടെ അംശത്തോടുകൂടി അനേകം പ്രകാരം ഐശ്വര്യങ്ങളെ അനുഭവിക്കുന്നു. അതിനു കാരണമെന്തെന്നു നീ പറക. കുമതി അതു ചിലരുടെ തലേലെഴുത്തു തന്നെ. സുമതി. എന്നാൽ തലേലെഴുത്തു വായിച്ചുനോക്കി ഒരുത്ത നുപോലും അധികാരം കൊടുക്ക എങ്കിലും അഭ്യാസം കൊണ്ടു യോ ഗ്യതയില്ലാത്തതിൽ ഒരുത്തനുപോലും അധികാരം കൊടുക്കു എങ്കി ലും ഉണ്ടോ? കുമതി-ഇല്ല സുമതി എന്നാൽ അറിവുതന്നെ ഐശ്വര്യകാരണമെന്നു മുമ്പ് അറിക. അനേകം വിശേഷപദാർത്ഥങ്ങൾ മനുഷ്യർക്കും അനുഭവിക്കുന്നതിന്നു സൃഷ്ടിച്ചിരിക്കയും അതുകളെ അറിയുന്നതിനുവേ ണ്ടി ബുദ്ധി കല്പിക്കയും ചെയ്തിരിക്കുമ്പോൾ ആ പദാർറ്റത്ഥങ്ങൾ ത എന്റെ അടുക്കൽ നാലുപുറത്തും ഒണ്ടെങ്കിലും മൂഢൻ എല്ലാം ഇരി ട്ടത്തിരിക്കുന്നതുപോലെ ആകകൊണ്ട് അറിഞ്ഞുകൂടാതെ അനുഭ വമില്ല. ഉദാഹരണം ചിലരു പ്രതിവാദിയെ മടക്കാനുള്ള ആധാ രം പെട്ടിയിൽ ഇരിക്കുമ്പോൾ എഴുത്തറിയാത്ത ലക്ഷ്യം കാട്ടാതെ തോൽക്കുകയുംവയറുവേദനയ്ക്കുള്ള ഔഷധം മിറ്റത്തു നിൽക്കുമ്പോൾ