താൾ:Benjamin Bailey New Testament Malayalim language Second edition 1834.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ മത്തായി ൧, അ

സൊർ സാദൊക്കിനെ ജനിപ്പിച്ചു സാദൊക്ക ആക്കിമിനെ ജനിപ്പിച്ചു ആക്കിം എലിഹൂദിനെ ജനിപ്പിച്ചു. എലിഹൂദ എലിയാസാറിനെ ജനിപ്പിച്ചു എലിയാസാർ മത്താനെ ജനിപ്പിച്ചു മത്താൻ യോക്കൊബിനെ ജനിപ്പിച്ചു. യാക്കൊബ മറിയ എന്നവളുടെ ഭർത്താവായ യൊസെഫിനെ ജനിപ്പിച്ചു ഇവളിൽനിന്ന ക്രിസ്തു എന്ന പറയപ്പെടുന്ന യെശു അവതരിച്ചു. ആകയാൽ തലമുറകളൊക്കയും അബ്രഹാം മുതൽ ദാവീദ വരെയും പതിന്നാല തലമുറകളും ദാവീദ മുതൽ ബാബെലൊനിക്ക അടിമയിലകപ്പെച്ച നാൾവരെയും പതിന്നാല തലമുറകളും ബാബെലൊനിക്ക അടിമയിലകപ്പെട്ട നാൾ മുതൽ ക്രിസ്തു വരെയും പതിന്നാല തലമുറകളും ആകുന്നു.

എന്നാൽ യെശു ക്രിസ്തുവിന്റെ അവതാരം ഇപ്രകാരമായിരുന്നു അവന്റെ മാതാവായ മറിയ യൊസെഫിനെ വിവാഹം നിശ്ചയിക്കപ്പെട്ടതിന്റെ ശെഷം അവർ കൂടി വരുന്നതിന മുമ്പെ അവൾ പരിശുദ്ധാത്മാവിൽനിന്ന ഗർഭിണിയായി കാണപ്പെട്ടു. എന്നാൽ അവളുടെ ഭർത്താവായ യൊസെഫ നീതിമാനാകകൊണ്ടും അവൾക്ക് ലൊകാപവാദം വരുത്തുവാൻ മനസ്സില്ലായ്കകൊണ്ടും അവളെ രഹസ്യമായിട്ട ഉപെക്ഷിപ്പാൻ വിചാരിച്ചു. എന്നാറെ അവൻ ഇപ്രകാരം നിരൂപിച്ചിരിക്കുമ്പോൾ കണ്ടാലും കർത്താവിന്റെ ദൂതൻ അവന ഒരു സ്വപ്നത്തിൽ കാണപ്പെട്ട പറഞ്ഞു ദാവീദിന്റെ പുത്രനായ യൊസെഫെ നിന്റെ ഭാര്യയായ മറിയയെ ചെർത്തുകൊൾവാൻ ശങ്കിക്കെണ്ട എന്തുകൊണ്ടെന്നാൽ അവളിൽ ഉല്പാദിക്കപ്പെട്ടിരിക്കുന്നത പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു പുത്രനെ പ്രസവിക്കും നീ അവന്ന യെശു എന്ന പെർ വിളിക്കയും ചെയ്യും എന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന രക്ഷിക്കും. എന്നാൽ ദീർഘദർശിയെകൊണ്ട കർത്താവിനാൽ പറയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന്ന ഇതൊക്കയും ഉണ്ടായി. അത കണ്ടാലും ഒരു കന്യക ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കും അവന്ന അവർ ദൈവം നമ്മൊടു കൂട ഉണ്ട എന്ന അർത്ഥമുള്ള എമ്മാനുവെൽ എന്നപെർ വിളിക്കയും ചെയ്യും എന്നുള്ളതാകുന്നു. അപ്പൊൾ യൊസെഫ ഉറക്കത്തിൽനിന്ന എഴുനീറ്റ കർത്താവിന്റെ ദൂതൻ അവനൊട കല്പിച്ച പ്രകാരം ചെയ്തു അവന്റെ ഭാര്യയെ കൈക്കൊണ്ടു. അവൾ അവളുടെ പ്രഥമ പുത്രനെ പ്രസവിക്കുവൊളത്തിന അവൻ അവളെ അറിയാതെയുമിരുന്നു അവന്ന യെശു എന്ന പെർ വിളിക്കയും ചെയ്തു.