താൾ:Baalasangkaram 1927.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രാഹ്മഃ സൗരശ്ച വാസിഷ്ഠോ രൊമശഃ പൗലിശസ്തഥാ സിദ്ധാന്താ ഇതി പഞ്ചസ്യുഃ കത്യന്തെ ഖലു തത്ഭിദഃ

സ്പഷ്ടോ ബ്രാഹ്മസ്തു സിദ്ധാന്ത- സ്തസ്യാസനസ്തു ലൊമശഃ സൗരഃ സ്പഷ്ടതരൊസ്പഷ്ടെ വാസിഷ്ഠഃ പൗലിശസ്തഥാ.

കദാചിദ് ബ്രഹ്മസിദ്ധാന്ത- സ്സാവിത്രസ്തു കദാചന കദാചിദ്രൊമശഃ സ്പഷ്ടൊ നകദാചിത്തഥേതരൗ.

ബ്രാഹ്മം, സൗരം,വാസിഷ്ഠം, രൗമശം, പൗലിശം എന്നിങ്ങനെ സിദ്ധാന്തങ്ങൾ അഞ്ച്. അതിൽ ബ്രഹ്മസിദ്ധാന്തം സ്പഷ്ടമാകുന്നു. രൗമശം അതിനോട് ഏറ്റവും അടുത്തതാകുന്നു. സൗരസിദ്ധാന്തം സ്പഷ്ടതരമാകുന്നു. വാസിഷ്ഠവും പൗലിശവും അസ്പഷ്ടങ്ങളാകുന്നു.

ബ്രഹ്മസിദ്ധാന്തം ഒരുകാലത്തു സ്പഷ്ടമായി ഭവിക്കും. സാവിത്രം മറ്റൊരുകാലത്തു സ്പഷ്ടമായി ഭവിക്കും. ഒരുകാലത്തു രൗമശം സ്പഷ്ടമായി ഭവിക്കും. വാസിഷ്ഠപൗലിശങ്ങൾ ഒരുകാലത്തും സ്പഷ്ടങ്ങളായി ഭവിക്കുന്നതല്ല.

ഇപ്രകാരം ഗണിതഹോരാ, സംഹിതാസ്കന്ധങ്ങളുടെ സ്വരൂപനിരൂപണം ചെയ്തുകഴിഞ്ഞു. ഹോരാസ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന മുഹൂർത്താംഗമാണ് നമ്മുടെ വിഷയം

മേല്പറഞ്ഞിട്ടുള്ളതിൽനിന്ന് പതിനേഴു വിദ്യകളുടെ സ്വരൂപങ്ങളും അവയിൽ വേദങ്ങൾ ഒഴികെയുള്ള ശേഷം പതിനാലുവിദ്യകളിൽ വെച്ചു ജ്യോതിശ്ശാസ്ത്രത്തിനുള്ള പ്രാധാന്യവും അതിന്റെ സ്കന്ധാംഗാദിവിഭാഗങ്ങളും അതിൽ മുഹൂർത്തശാസ്ത്രത്തിനുള്ള സ്ഥാനവും വ്യക്തമായിരിക്കുമെന്നു വിചാരിക്കുന്നു.

ഇനി മുഹൂർത്തം എന്നാൽ എന്ത് എന്നുള്ളതാണ് ആദ്യമായി വിചാരിക്കുവാൻ പോകുന്നത്. ശ്രൗതകർമ്മകർത്താവിനെ വിഘ്നങ്ങളുണ്ടായാൽ അവയിൽനിന്നു താരണംചെയ്ത് അയാൾക്ക്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Baalasangkaram_1927.pdf/13&oldid=215150" എന്ന താളിൽനിന്ന് ശേഖരിച്ചത്