താൾ:Ashtanga Hridhayam Balopacharaneeyam.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ ഗ്രഹിക്കാനുള്ള ശക്തിയെയും കഴിഞ്ഞതിന്റെ ഓർമ്മയെയും ഉണ്ടാക്കുകയും ആയുസ്സിനെ ഉണ്ടാക്കുകയും പാപത്തെയും രക്ഷൊഗ്രഹങ്ങളെയും ഭ്രതങ്ങളെയും ഉന്മാദത്തെയും നശിപ്പിക്കുകയും ചെയ്യുന്നു - കടുക്ക,താന്നിക്ക, നെല്ലിക്ക, തിരുതാളി, കറുക, പറച്ചുണ്ട, നന്നാഴിക്കിഴങ്ങ്, വയമ്പ്, ബ്രഹ്മി, പാടക്കിഴങ്ങ്, ചെറുവഴുതനങ്ങ, വെൾവഴുതനങ്ങ,ഓരില,മുവ്വില, വെളുത്തതഴുതാമ, ചൊകന്നതഴുതാമ,പവ്വാംകറുതല,വെമ്പാടത്തൊലി അടപതിയൻ, കൊടലപ്പാലകരി, ഇവകൾ ഒരേപോലെ പതിനാറിടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാലൊന്നായാൽ ആ കഷായം കൊണ്ട് അരേണകം, വയമ്പ്, കൊട്ടം, തിപ്പലി, ഇന്തുപ്പ,കടുക, ഇതുകൾ കൽക്കരിയിട്ടും രോഗങ്ങൾ കൂടാതെയും തള്ളയും നിറം പോലെ ഇരിക്കുന്ന കുട്ടിയോടുകൂടിയും ഇരിക്കുന്ന പശുവിന്റെ പാലോടും സ്വർണ്ണശകലത്തോടും കൂടി പൂയത്തിന്നാൾ കാച്ചിയ എടങ്ങഴിനെയും സേവിക്കുകയോ തേക്കുകയോ കൂട്ടി ഉണ്ണുകയോ ചൈതാൽ ഏറ്റവും കഴിഞ്ഞതിന്റെ ഓർമ്മയായും വേഗത്തിൽ ഗ്രഹിപ്പിക്കാനുള്ള ശക്തിയും ഉണ്ടാക്കുന്നു. സാരസ്വമെന്ന പേരോടുകൂടിയ നെയ്യ രക്ഷൊഗ്രഹങ്ങളെയും വിഷത്തെയും ഹന്നിക്കുകയും ചെയ്യുന്നു-

 വചെന്ദുരേഖാമണ്ഡുകീശംഖ്പുഷ്പിശതാവഠീഃ  ബ്രഹ്മസൊമാഹ്മൃതാബ്രഹ്മീകേല്ക്കീകൃത്യപലാംശികാഃ-

അഷ്ടാംഗംവിപചെൽസർപ്പിഃ പ്രസ്ഥഃ ക്ഷീരചതുർഗ്ഗുണം തൽപീരംധന്യമായുർദ്ധീവാങ്മെധാസ്മതിക്രൽപരം - അന്വയം--------പലാംശികാഃ-വകുചന്ദുരേഖമണ്ഡൂകിശം ഖപുഷ്പീശതാവരീഃ- ബ്രഹ്മസോമാമൃതാബ്രഹ്മഃ- കല്കീകൃത്യ - ക്ഷീരചതുർഗ്ഗണം- പ്രസ്ഥം- സർപ്പി - വിപചെൽ- അഷ്ടാംഗം- തൽ- പീകം- പരം- ധന്യം- ആയുർദ്ധീവാങ്മെധാസൂതിക്രൽ- അന്വയാർത്ഥം--------പലാംശികളായിരിക്കുന്ന വംചന്ദുരേഖാമണ്ഡൂകീശംഖപുഷ്പീശതാവരീകളെയും ബ്രഹ്മസോമാമ്രതാബ്രഹ്മീകളെയും കല്ക്കീകരിച്ചിട്ട ക്ഷീരപതുർഗ്ഗൂണമായി പ്രസ്ഥമായിരിക്കുന്ന സർപ്പിസ്സിനെ പചിക്കണം അഷ്ടാംഗമായിരിക്കുന്ന അത് പീതമായാൽ ഏറ്റവും ധന്യമായിട്ടും ആയുർദ്ധീവാങ്മെ ധാസൂരിക്രത്തായിട്ടും ഭവിക്കുന്നു-

പരിഭാഷാ-----------പലാംശികക= പലപ്രമാണികൾ- വചെന്ദുരേഖാമണ്ഡൂകീശംഖപുഷ്പിശതാവരികൾ = വചയും ഇന്ദുരേഖയും മണ്ഡൂകിയും ശംഖ്പുഷ്പിയും ശതാവരിയും- വചാ=വയമ്പ്-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/33&oldid=155781" എന്ന താളിൽനിന്ന് ശേഖരിച്ചത്