ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ മലർകൂടി മദാലാലസം തലയാട്ടും തരു സഞ്ചയങ്ങളും, മലയും, ചോലകളും, വനങ്ങളും; ഇവയൊക്കെയുമൊന്നുപോൽ നാ ത്സവമാകിയനുഗ്രഹിയ്ക്കയാൽ, മധുരിച്ചു വിചാരഗൗരവം മഷിയ്ക്കാത്ത മദിയ ജീവിതം. പ്രണയം സുഖമാണു നേർവഴി യൊഴുകിപ്പോവുകിലല്ലയെങ്കിലോ, അതുപോലൊരു തീവ്ര സങ്കടം വരുവാനില്ല ജഗത്തിലൊന്നുമേ. ഹൃദയത്തിൽ മൂത്തു മൂത്തു പ ഗതിയെന്തതു വൻ നിരാശയോം പുഴു വന്ന കരണ്ടുതിന്നുകിൽ കരയാതെ കഴിച്ചുകൂട്ടിടാം പുറമേ പൂർണ്ണസുഖം നടിച്ചിടാം, ശരിയെങ്കിലുമൊന്നു പൊട്ടിയേ മതിയാകൂ നാഗ്നിപർവ്വതം 28