വേതാള കളി മജ്ജീവരക്തം കുടിച്ചു മദാന്ധനായ നൃത്തം നടത്തിയ വേതാളമല്ലി, നീ? കണ്ണിനുമുൻപിൽ തളിർ കാര കൺമണികാഞ്ചനക്കകത്തയ്യിനെ നട്ടു നനച്ചോമനിച്ചു, പുഷ്പിപ്പിച്ചു സമൂഹം കാത്തൊരപ്പാരിജാതത്തിന്റെ വെണ്ണീറടിച്ചിട്ടൊഴിഞ്ഞൊളിഞ്ഞങ്ങനെ മന്ദഹസിച്ചോരിടിമിന്നലല്ലി, നീ സദ്രി പെയ്തൊരാ വെള്ളിനക്ഷത്രം യെത്തി ഗ്രസിച്ചോരു രാഹുവല്ലി, നീ? നീയെന്തു സാഹസക്കാരൻ! അയ്യോ, ചുടു തീയിലെൻ ചിത്തം ദഹിപ്പി മൂക്കിട്ടു ഞാൻ ഇന്നു നിൻ രക്തം തളിച്ചു കൊടുത്താണ്. മെന്നിലുള്ളഗ്നിസ്ഫുലിംഗസമ്മേളനം - _ - ആ രസാനും നീയും, കൊടുംചതി ക്കാരനാം നിൻ ദുലാ പ്രമസിദ്ധിയും! നിങ്ങളെപ്പോലുള്ള ദുഷ്ഫലാകാരരാ ണിയെഴും സന്മാർഗബോധം മുടിച്ചവർ! കൃത്രിമം പോൽ സദാചാരം! - മൃഗത്തിലും കഷ്ടമാണീ വെറും കാമകഴുകുകൾ! അത്രമേൽ സ്വാത്ഥികൾ നിങ്ങൾ, നിങ്ങൾക്കില്ല മറ്റുള്ളവരെക്കുറിച്ചൊരു ചിന്തയും. പ്രേമം പുക, പ്രസംഗിയ്ക്കുമെന്നിട്ടു കാമകഴപ്പിൽത്തമസ്സിലുഴന്നിടും. 11
താൾ:Aparadhikal (Changampuzha).pdf/20
ദൃശ്യരൂപം