അപരാധികൾ അന്നു ഞാൻ ദശിച്ച സൂരാഭതന്നെയാ ണിന്നുമതേ, നിഴലിപ്പതീ വീഥിയിൽ. കാരാലയത്തിൽ കടന്നുവന്നെത്തിയ സൂരാഭപോലുമിരുട്ടായിരുന്നു ! ഇത്രയും കാലമക്കാരാഗ്രത്തിലെ മൃതലോകത്തിൽത്തനിച്ചു കഴിച്ച ഞാൻ, ഇന്നിതാ വീണ്ടും തിരിച്ചുവരുന്നു നിൻ - - - _ എങ്കിലും അയ്യോ, ഭയാനകം, ഭാവി തൻ ചെങ്കനൽ ചിന്തുന്നൊരാറു കണ്ണുകൾ എന്താണിനിയത്തെ ജാതകം ? ഒന്നുകിൽ പന്ത്രണ്ടുവത്സരം വീണ്ടും! അല്ലെങ്കിലോ, കാക്കുമ്പോഴേയ്ക്കും കിടുകിടുത്തീടുമാ ആ മരം അതേ, രണ്ടിലേതെങ്കിലും!! എന്നാലുമെന്താ കുടിലചിത്തത്തിലെ ന്നിണം കാണാതടങ്ങില്ല ഞാനിനി സംഭവം കൊണ്ടു നിറഞ്ഞ ഭൂതത്തിന്റെ സംഭാവനയാം ശിഥിലസ്മരണകൾ, മത്തുപിടിപ്പിയ്ക്കയാണിതാ വീണ്ടുമെൻ കത്തിപ്പടർന്നു പുകയും മനസ്സിനെ മൽ പ്രതീകാരം, കൽത്തുറുങ്കിൽ, ജീവ രക്തത്തിനാൽ മുലപ്പാൽ നിനക്കേകി ഞാൻ, ലാളിച്ചു ലാളിച്ചു പോറ്റി ഞാൻ മൽപ്രാണ നാളത്തിൽ നിന്നെയെന്ന കാഭിലാഷമേ 2
താൾ:Aparadhikal (Changampuzha).pdf/11
ദൃശ്യരൂപം