താൾ:Anyapadhesha shathagam 1916.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രസ്താവന


സാഹിത്യസംരംഭമെല്ലാം ശമിച്ച് നിർവാണമായ അഗ്നിപർവതം പോലെ അടങീയിരിക്കുന്ന ഞൻ ഇപ്പോൾ ഈ "അന്യാപദേശമണിപ്രവാള"തെ നിർമ്മിക്കാൻ ഉദ്യമിച്ചതിനുളള സംഗതിയെ കുറിച്ച് ജിജ്ഞാസ ജനിക്കാവുന്ന ജനങളൂടെ അറിവിനായി മാത്രമാണ് ഈ പ്രസ്താവനയെ ഇതിൽ ചേർക്കുന്നത്. ഇതിനു മുൻപിൽ നടന്ന ഭാഷാപോഷിണിസഭായോഗത്തിൽ ഞൻ ചെയ്ത പ്രാരംഭപ്രസംഗത്തിന്റ ഉപക്രമത്തിൽ ശ്രീ നീലകണ്ഡദീക്ഷിതരുടെ "അന്യാപദേശശതക"ത്തിലെ 'കിം പുഷ്ണാസി മൃഗാൻ മൃഗാദനകലാൽ കിം വാ പരം ത്രായസേ'ഇത്യാദി ശ്ലോകത്തെ ഭാഷയാക്കി അയക്കുന്നത് യുക്തമയിരിക്കുമെന്നു വിചാരിച്ച് അപ്രകാരം ചെയ്തു. അപ്പോൾ ഈ സരസമായ ശതകം മുഴുവനും ഭാഷയക്കിയാൽ നന്നായിരിക്കുമല്ലോ എന്നൊരു വിചാരം എന്റെ മനസ്സിൽ അങ്കുരിച്ചു.ഈ "അന്യാപദേശശതക" ത്തിനു നാടുനീങിയ കവികുലശേഖരനായ സ്വാതിതിരു

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/4&oldid=204463" എന്ന താളിൽനിന്ന് ശേഖരിച്ചത്