താൾ:Anyapadhesha shathagam 1916.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോയി ഭക്ഷണം സമ്പാദിക്കുന്നു. എങ്കിലും വലിയ ആളുകളെ വിട്ടും വെച്ചു പോകുന്നതു പാടുള്ളതാണോ എന്നു പറയുന്നു‌-- നീ അതിനെ വിലയ്ക്കു വാങ്ങിയൊ? നിന്നെത്തന്നെ ആശ്രയിച്ചിരിക്കുന്നതിനു നീ ആ വണ്ടിനെ വില കൊടുത്തു വാങ്ങിയോ? ആളുകളെ വിലയ്ക്കു വാങ്ങിവന്ന അടിമക്കച്ചവ- ടത്തെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.നീ വണ്ടിനെ അടിമയായി വിലയ്ക്കു വാങ്ങിയിരുന്നെങ്കിൽ അതു നിന്നെ വിട്ടു പോകുന്നതു മര്യാദയല്ല. അപ്രകാരം ചെയ്തിട്ടല്ലാത്ത സ്ഥിതിക്ക് അതു മറ്റൊരാളെ ആശ്രയിക്കാൻ പോകുന്നതിൽ ഒരു കുറ്റവുമില്ല. അഥവാ വിലയ്ക്കു വാങ്ങിയാൽ തന്നെ ഒരുവനെ പട്ടിണിയിട്ടാൽ അവൻ ഓടിപ്പോകാതെ ഇരിക്കയില്ലെന്നു പറയുന്നു-- ക്രീതമെങ്കിലും, അഥവാ നീ അതിനെ വിലയ്ക്കു വാങ്ങിയിരുന്നുവെങ്കിലും; ബുളക്ഷിതം, ബുളക്ഷയോടു കൂടിയതായൽ; പട്ടിണി കിടക്കയാൽ ഭക്ഷണം കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തോടു കൂടിയതായാൽ; അതു ആ വണ്ടു ; ക്ഷണം ക്ഷണനേരം പോലും ഒരേടമങ്ങിരിക്കുമോ? ഒരിടത്തിൽ തന്നെ അനങ്ങാതെ ഇരിക്കുമൊ? ഇരിക്കയില്ലെന്നർഥ്ം അടിമയാണെങ്കിൽ തന്നെയും പട്ടിണിയിട്ടാൽ അവൻ സ്വാമിയെ വിട്ടു ഓടിപ്പോകുന്നത് കുറ്റമാകുമൊ? ഇല്ല.. തഥാപി എങ്കിലും, അർത്ഥാൽ നിനക്കു ഇതൊക്കെ നല്ല വണ്ണം അറിയാമെങ്കിലും നീ അതിനെ ചെവി കൊണ്ടു, ചെവിയാട്ടി, എപ്പൊഴും അടിച്ച് ഉടൻ ക്ഷണനേരമെങ്കിലും മദജലം കുടിക്കാൻ സമ്മതിക്കാതെ, വീരസംശയം,(ക്രിയാവിശേഷണം) ശങ്കകൂടാതെ, അകറ്റിടുന്നു ഓടിക്കുന്നു അതിനു ഇങ്ങനെ അടിച്ചോടിച്ചതു കൊണ്ടു ഒരു ഹാനിയും വരാനില്ലെന്നുള്ള വിചാരം തീരെ ഇല്ലാതെ അതിനെ നീ അടിച്ചോടിക്കുന്നു. ഒരുത്തനേയും അടുത്തുവരാൻ സമ്മതിക്കാത്തവനേ! നിൻറെ വാർത്ത നിൻറെ കഥ,പറയാവതോ? പറയാൻ കൊള്ളുന്നതാണോ? അല്ല എന്നു താല്പ്പര്യം.മദിച്ചു നില്ക്കുന്ന ആനയ്ക്ക് ഗണ്ഡത്തിൽ വണ്ടുകൾ പറ്റിയിരിക്കുന്നതാണ് ഭംഗി. അതിനെ അടിച്ചോടിക്കുന്നതുകൊണ്ടു അവറ്റകൾക്ക് മദജലം കിട്ടുന്നില്ലെന്നു മാത്രമല്ല ആനയ്ക്ക് ഭംഗിക്കുറവുമുണ്ടാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/30&oldid=204444" എന്ന താളിൽനിന്ന് ശേഖരിച്ചത്