അല്ലയോ ദന്തിരാജ! ആനത്തലവനെ!കരയിൽ,തടാകത്തിന്റെ തീരത്തിൽ,അന്തികെ വെള്ളത്തിനടുത്തു,നിന്നു,കൈ,തുമ്പിക്കൈ,വിരൽ പതുക്കെ,നീട്ടി,വേണ്ട,ആവശ്യമുള്ള,സരസീജലം സരസിയിലെ തടാകത്തിലെ,ജലത്തെ വെള്ളത്തെ,സുഖമായ്,വെള്ളത്തിൽ നനച്ചിറങ്ങാതെ മുകളിൽ തന്നെ നിന്നു വെള്ളം കോരിക്കുടിക്കത്തക്കവണ്ണം നീണ്ട തുമ്പിക്കൈയുള്ളതുകൊണ്ട് ഇറങ്ങേണ്ട ക്ലേശം അനുഭവിക്കാതെ; കുടിക്ക കുടിച്ചാലും.അല്ലയോ ദന്തിരാജ! കരയിൽ നിന്നു തന്നെ തുമ്പിക്കൈയ്യിൽ തടാകത്തിൽ നിന്നും വെള്ളം കോരി എടുത്തു വേണ്ടുവോളം കുടിച്ചാലും.അതുകൊണ്ടു എന്നു ചേർത്തുകൊള്ളണം.അതുകൊണ്ടു തവ നിനക്ക,തർഷശാന്തി ദാഹശാന്തി,വരികില്ലയോ? അപ്രകാരം വെള്ളം കുടിച്ചതുകൊണ്ടു നിനക്കു ദാഹം മാറുകയില്ലയോ?പിന്നെ ആന എന്താണു ചെയ്യാറു പതിവുള്ളതെന്നു പറയുന്നു.എന്തിനിത്തടമിടിച്ചിടുന്നിഹ എന്തിനാണു ഇവിടെ കരയെല്ലാം ഇടിച്ചിടുന്നതു? നിന്റെ ദാഹശാന്തിക്കു അതു എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ?അത്ര തന്നെയോ? മടിച്ചിടുന്ന ഹഹ! പദ്മിനീം എന്തിനു എന്നു ഇവിടെയും ചേർക്കണം.എന്തിനു പദ്മിനീം താമരയെ,അഹഹ! കഷ്ടം കഷ്ടം!മുടിച്ചിടുന്നു മൂലനാശം ചെയ്യുന്നു,മൂടോടെ പിഴുതു കളയുന്നു?അതുകൊണ്ടു നിനക്കു ദാഹശാന്തി വരുന്നുണ്ടോ? ഇല്ല.ഇതു പന്തിയല്ല ഇപ്രകാരം നീ നശിപ്പിക്കുന്നതു ഒട്ടും ശരിയല്ല.എന്തുകൊണ്ടെന്നു പറയുന്നു-തവൈവഹാനി ഇപ്രകാരം ചെയ്യുന്നതുകൊണ്ടുള്ള ദോഷം നിനക്കു തന്നെയാകുന്നു അതെങ്ങനെ എന്നു പറയുന്നു- ഉത്തൃഷ:, (ഷമഷ്ഠ കവചനം) തവ എന്നുള്ളതിൻറെ വിശേഷണം. ഉൽഗതയായ ഉൽകൃഷ്ഠയായ,തൃട്ടോടു കൂടിയ ദാഹത്തോടുകൂടിയ,തവ നിനക്കു ഉദകും ജലം ,ഇനി ഇനി ഒരിക്കൽ മൃഗമാകും അന്വേഷിക്കേണ്ടതായിവരും.
താൾ:Anyapadhesha shathagam 1916.pdf/28
ദൃശ്യരൂപം