താൾ:Anyapadhesha shathagam 1916.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റില്ലല്ലോ. അപേക്ഷ കൂടാതെ ചെയ്യുന്ന കാര്യം സ്വയമായി ചെയ്യാതെന്നു ഗണിക്കേണ്ടയാണല്ലൊ . പകരം തരിമ്പു അപല്പമെങ്കിലും ഉപകാരവും എന്തു ? ഒന്നുമില്ല താല്പര്യം . മഴ പെയ്തു ജീവജാലങ്ങൾക്കു സൗഖ്യത്തെ ചെയ്തു കൊടുത്തുകൊണ്ടു മേഘങ്ങൾ പ്രതിഫലേച്ഛ കൂടാതെയാണു ഈ ഗുണത്തെ ചെയ്യുന്നതെന്നു വ്യക്തപ്പെട്ടു . ഇതു അവയുടെ മഹാ മനസ്കതയെ ദ്യോതിപ്പിക്കുന്നു . അപേക്ഷക്കാർ ആരുമില്ല , അഥാപി എന്നുവരികിലും , എന്നുള്ളതിനെ ഗണിക്കാതെ എന്നു താല്പര്യം , വാരിദങ്ങൾ , മേഘങ്ങൾ , മഴ പെയ്തു , ഇഹ ഭൂമിയിൽ , ശരീരിണാം , ശരീരികൾക്കും , ജന്തുക്കൾക്കും ഷഷ്ഠീബഹുവചനം . സുഖം സൗഖ്യത്തെ ഏകിടുന്നു നൽകുന്നു , മേഘങ്ങൾ മഴകൊണ്ടു ഭൂമിയെ തണുപ്പിച്ചു ജന്തുക്കൾക്കു സുഖത്തെ കൊടുക്കുന്നു . മഴ വീഴാതെ ഭൂമിയിൽ യാതൊന്നും ഉണ്ടാകയില്ലെന്നും ജന്തുക്കൾക്കും ജീവിച്ചിരിക്കാൻ പാടില്ലെന്നുമുള്ളതു അനുഭവസിദ്ധമാണല്ലൊ . പരൻറെ നിർബന്ധം കൂടാതെയും പ്രതിഫലീച്ഛ കൂടാതെയും മേഘങ്ങൾ വർഷിച്ചു ജീവികൾക്കു സൗഖ്യത്തെ നൽകവേ ജ്യൊതിഷിയാകട്ടെ , ഉത്തരം താങ്ങുന്ന ഗൗളിയുടെ മട്ടിൽ , താൻ പ്രശ്നം പറക നിമിത്തമാണു മഴ പെയ്തതെന്നു നടിക്കുന്നതു വളരെ സങ്കടമാണെന്നു ഉത്തരാർദ്ധത്തിൽ പറയുന്നു . ഗണകണേകൻ കേവലം ഒരു പ്രശസ്തവാദി , മാരി പെയ്യും മഴ പെയ്യും . ഇവ്വണ്ണം ഒരു ഗീരു , ഇപ്രകാരം ഒരു വാക്കു , ഉര ചെയ്താൽ പറയുക നിമിത്തം ചെയ്തമെന്നിങ്ങനെ ഒരു പ്രശ്നം പറഞ്ഞ കേവലം ഒരു പ്രശ്നവാദി , ഇപ്പാരിനെ ഈ ലോകത്തെ , വില കൊടുത്തു വാങ്ങിയ പോലെ സ്വാധീനമായി , അതു അവ ലോകത്തിലുള്ള ജനങ്ങളെല്ലാം തനിക്കു കടമപ്പെട്ടവരായി , നിനപ്പതു വിചാരിക്കുന്നതു , അതിദുസ്സഹം , തീരെ സഹിക്കാൻ പാടില്ലാത്തതു , ആകുന്നു എന്നു ചെർത്തു കൊള്ളണം . താൻ പ്രശ്നം പറയുക നിമിത്തമാണു മഴ പെയ്തതെന്നും അതിനാൽ ജനങ്ങളെല്ലാവരും തനിക്കു കടപ്പെട്ടിരിക്കുന്നു എന്നും പ്രശ്നവാദി നടിക്കുമ്പോലെയാണു നിസ്സാരന്മാരായ സേവകന്മാർ തങ്ങളുടെ പ്രഭു സ്വയമായി പ്രദർഷിപ്പിക്കുന്ന മാതൃത്വത്തിനു തങ്ങൾ കാരണഭൂതന്മാരാണെന്നും നടിക്കുന്നത് . അപ്രകാരം ചെയ്യുന്നതു മൗഡ്യമാണെന്നും താല്പര്യാം

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/23&oldid=204440" എന്ന താളിൽനിന്ന് ശേഖരിച്ചത്