ലോകത്തിൽ ദുഷ്ടന്മാർ നല്ലവസ്തുക്കളെ സ്വാധീനമാക്കി വച്ചുംകൊണ്ടു് അവയേ തന്നത്താൻ അനുഭവിക്കയുമില്ല,അവയെ ലഭിക്കുന്നതിനുള്ള മോഹത്താൽ പ്രാണനെക്കൂടിക്കളഞ്ഞുവരുന്ന അപേക്ഷക്കാർക്കു കൊടുക്കയുമില്ലെന്നു പറയുന്നു:-
ഇഷ്ടലോകരെവെടിഞ്ഞു ജീവനു മനാദരിച്ചു തൃണമെന്നപോൽ ധൃഷ്ടമായ് കടലതും കടന്നിവിടെ വന്നു ചന്ദനവണിക്കുകൾ!രുഷ്ടനായവരെയങ്ങകറ്റിയിനി വാഴ്ക നീയുരഗ!തുഷ്ടനായ് ദുഷ്ട!ഗന്ധമിതരച്ചു പൂശുക നിറച്ചു തന്നുടലിലെങ്കിലും.!!
ചന്ദനവണിക്കുകൾ ചന്ദനക്കച്ചവടക്കാർ,ചന്ദനത്തെ കച്ചവടം ചെയ്യുന്നവർ;ഇഷ്ടലോകരെ വെടിഞ്ഞു ബന്ധുജനങ്ങളെ ഉപേക്ഷിച്ചു;ജീവനും തൃണമെന്നപോൽ അനാദരിച്ചു പ്രാണനെക്കൂടിയും പുല്ലുപോലെ നിസ്സാരമായി ഗണിച്ചു;ധൃഷ്ടമായ ധീരതയോടെ, ആപത്തുകളെ വകവയ്ക്കാതെ;കടലതും കടന്നു കപ്പലുകളിൽ കടലിക്കരെപിടിച്ചു;ഇവിടെ,അർത്ഥാൽ മലയപർവതത്തിൽ വന്നു,വണിക്കുകൾ എന്ന കർത്താവിന്റെ ക്രിയ.ബന്ധുക്കളായ മറ്റുള്ളവരെ ഉപേക്ഷിച്ചതു മാത്രമല്ല,അവനവന്റെ ജീവനെ ക്കൂടിയും പുല്ലുപോലെ ഗണിക്കാതെ അതിഭയങ്കരവും അതിവിസ്തൃതവുമായ കടലിനെ വീതഭയന്മാരായി കടന്നു കഷ്ടപ്പെട്ടു ചന്ദനത്തെ സമ്പാദിക്കാനായി കച്ചവടക്കാർ മലയപർവതത്തിൽ എത്തുന്നു.എന്നിട്ട് അവർക്കു ചന്ദനം ലഭിക്കുന്നുണ്ടോ?എന്നുത്തരാർദ്ധത്തിൽ പറയുന്നു.ഹേ ഉരഗ!അല്ലയോ സർപ്പമേ!നീ രുഷ്ടനായി രോക്ഷത്തോടു കോപത്തോടുകൂടിയവനായി;പാമ്പുക ൾ കോപമുൾക്കൊള്ളുമ്പൊഴാണു വിഷപ്പല്ലുകൊണ്ടു കടിക്കയും വിഷക്കാറ്റൂ തുകയും ചെയ്യുന്നതു.അതിനാൽ കോപമോടെ വിഷവായുവിനെ ഊതി;അവ രെയങ്ങു അകറ്റി കച്ചവടക്കാരെ ദൂരെ ഓടിച്ചു;ഇനി നീ രുഷ്ടനായി വാഴുക,ച ന്ദനത്തെ അപേക്ഷിച്ചു വളരെ ദൂരെനിന്നും ബുദ്ധിമുട്ടി വന്ന-