താൾ:Anyapadhesha shathagam 1916.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നിക്കുട്ടികളെ കടിച്ചൂപദ്രവിക്കാൻ വിരുതുകൂടിയ എത്ര പട്ടികളുണ്ട് അവ,ആ പട്ടികൾ,ഇരിക്കിൽ എന്തു,മരിക്കിലും എന്ത് എന്നു ചേർത്ത് കൊള്ളണം;അവ ഇരുന്നാലും മരിച്ചാലും ആരും ഗൗനിക്കുന്നില്ല.പിന്നെ ഏതുവിധമിരുന്നാൽ മറ്റുള്ളവർ ഗൗനിക്കുമെന്നു ഉത്തരാർദ്ധത്തിൽ പറയുന്നു. നല്ല വന്മലയിലോ വാണിടണം നല്ല ഉന്നതപർവ്വതങളുടെ മുകളിൽ വസിക്കണം;അല്ലാതെ എച്ചിലും നോക്കി വല്ലവരുടെയും പടിപ്പുരയിൽ കാവൽ കാത്തു കിടക്കയല്ല വേണ്ടത്;ഇച്ഛ പോലെ വിഹരിക്കണം,ഇഷ്ട്ം സഞ്ചരിച്ചു സുഖമായിരിക്കണം,അല്ലാതെ വല്ലവന്റെയും ചൊൽപ്പടിക്കു കഴിഞ്ഞുകൂടുകയല്ല വേണ്ടത്;

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/15&oldid=204462" എന്ന താളിൽനിന്ന് ശേഖരിച്ചത്