ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- അദ്ധ്യാത്മവിചാരം പാന
- അംബികാസുതനായ ഗണേശനും
- നിൎമ്മലാംഗി സരസ്വതീ ദേവിയും
- നമ്മുടെ ഗുരുനാഥന്മാരുമേറ്റം
- നന്മകൾ വരുത്തീടുക സന്തതം!
- ജ്ഞാനമാർഗ്ഗമറിയേണമെങ്കിലോ
- ജ്ഞാനികൾ പറയുന്നതു കേൾക്കണം
- ജ്ഞാനമെന്നിയേ മറ്റൊന്നുമില്ലെന്നു
- ജ്ഞാനികൾ പറ കൊട്ടി മുഴക്കുന്നു.
- ആചാര്യന്മാരെ വന്ദിച്ചു ചൊല്ലുന്നേൻ
- ആയവണ്ണം ചുരുക്കത്തിലൊക്കെയും
- ആമോദമോടു കേട്ടാലിതേവനും
- വ്യാമോഹങ്ങളൊഴിഞ്ഞു സുഖം വരും.
- പറയാവതല്ലെങ്കിലുമെന്നുടെ
- ഗുരുപാദങ്ങളുള്ളിൽ വിളങ്ങുമ്പോൾ
- ഒരുവണ്ണം പറയാമെന്നൊണ്ടിതു
- പറയുന്നു ഞാൻ കേൾപ്പിനിതാദരാൽ