താൾ:Aarya Vaidya charithram 1920.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൮൩ഓരോ മനുഷ്യരിൽ ഏതു "ദോഷ"മാണു ആധിക്യേന നിൽക്കുന്നതെന്നു ചില പ്രത്യേകലക്ഷണങ്ങളെക്കൊണ്ട് എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിയും. എങ്ങിനെയെന്നാൽ, വാതപ്രകൃതിക്കാർ സാധാരണയായി കറുത്തു കൃശന്മാരായും, ലേശവും സ്നിഗ്ദ്ധതയില്ലാത്ത കുറച്ചുമാത്രം തലമുടിയോടുകൂടിയും, ശീതദ്വേഷികളും വളരെ അധികം സംസാരിക്കുന്നവരും മത്സരികളും കോപിഷ്ഠന്മാരും ജാഗരണശീലന്മാരുമായും ഇരിക്കും; അവർ വളരെ വേഗത്തിലാണു നടക്കുക; ഇവരിൽ സ്ത്രീകൾക്കു താല്പൎയ്യം കുറവായിരിക്കുമെന്നു മാത്രമല്ല, കുട്ടികൾ അധികം ഉണ്ടാകുന്നതുമല്ല; അവർ പൎവ്വതത്തിന്മേലോ വൃക്ഷത്തിന്മേലോ കയറുന്നതായും, പറക്കുന്നതായും, മറ്റും പലപ്പോഴും സ്വപ്നം കാണും. ഇവൎക്ക് ശ്വാവ്, ഒട്ടകം, കഴു, മൂഷികൻ, കാക്ക, കൂമൻ ഇവയുടെ സ്വഭാവമാണു ഉണ്ടായിരിക്കുകയെന്നു വാഗ്ഭടാചാൎയ്യർ പറഞ്ഞിരിക്കുന്നു.

പിത്തപ്രകൃതിക്കാർ കണ്ടാൽ ഒരുവിധം സൗന്ദൎയ്യമുള്ളവരും, കണ്ണു ചുകന്നവരും, ചെറുപ്പത്തിൽതന്നെ നരയ്ക്കുന്നവരും, ഭയശീലന്മാരും, ബുദ്ധിശാലികളും, ക്രോധശീലന്മാരും, ഉത്സാഹികളും, അഭിമാനികളും, തങ്ങളെ സ്തുതിക്കുന്നതിന്ന് ഇഷ്ടപ്പെടുന്നവരും, ആശ്രിതവത്സലന്മാരും ആയിരിക്കും; ഇവർ വലിയ ഭക്ഷണപ്രിയന്മാരും, എല്ലായ്പോഴും വിശപ്പും ദാഹവും അധികമായിട്ടുള്ളവരും ആയിരിക്കുമെന്നു മാത്രമല്ല, സുഗന്ധദ്രവ്യങ്ങൾ, പുഷ്പങ്ങൾ, മധുരകഷായതിക്തശീതളങ്ങളായ ഭക്ഷണസാധങ്ങൾ ഈവകയിലും, ശൎക്കരയിൽനിന്നെടുക്കുന്ന മദ്യങ്ങളിലും സക്തിയുള്ളവരായിരിക്കുകയും ചെയ്യും. ഇവർ നല്ല മേധാവികളായിരിക്കും; തിയ്യ്, മിന്നൽ എന്നിവയെ സ്വപ്നം കാണുകയും ചെയ്യും. ഇവർക്ക് ഏകദേശം വ്യാഘ്രം, വാനരൻ, മാർജ്ജാരൻ, ചെന്നായ, എട്ടുകാലി എന്നിവയുടെ സ്വഭാവമു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/98&oldid=155719" എന്ന താളിൽനിന്ന് ശേഖരിച്ചത്