താൾ:Aarya Vaidya charithram 1920.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


കൊണ്ടാണു ഈ പേരിന്നൎഹതയുള്ളതായിരിക്കുന്നത്.

ആലോചകത്തിന്റെ ഇരിപ്പു കണ്ണുകളിലാകുന്നു. ഇതുനിമിത്തമാണു നമുക്കു കാഴ്ചക്കുള്ള ശക്തിയുണ്ടാകുന്നത്.

ഭ്രാജകം ത്വക്കിൽ ഇരിക്കുന്നു. അതു ത്വക്കിന്നു ശോഭയേയും, നല്ലനിറത്തേയും കൊടുക്കുന്നു. ശരീരത്തിൽ തൊലിപ്പുറമേ വല്ലതും അരച്ചു തേച്ചാാൽ നീരെല്ലാം വലിച്ചെടുക്കുന്നതും, നിറം നന്നാക്കിത്തീൎക്കുന്നതും ഇതുതന്നെയാണു.

കഫം സ്വാഭാവേന വെളുപ്പ്, ഗുരുത്വം, സ്നിഗ്ദ്ധത, ശ്ലക്ഷ്ണത(മിനുപ്പു), ശൈത്യം, മാധുൎയ്യം, ദുഷിച്ചിരുന്നാൽ ഉപ്പുരസം ഈവക ഗുണങ്ങളുള്ളതാകുന്നു. സ്ഥാനഭേദത്താൽ അതിന്നും താഴേ പറയുന്ന അഞ്ചു തരഭേദങ്ങളുണ്ട്.

ക്ലേദനം എന്ന കഫം ആമാശയത്തിലാണു ഇരിക്കുന്നത്. അത് ആഹാരരസത്തിന്നു നുലവുണ്ടാക്കുകയും, അംഗങ്ങൾക്കെല്ലാം ബലത്തെ കൊടുക്കുകയും ചെയ്യുന്നു.

അവലംബനം ഇരിക്കുന്നതു ഹൃദയത്തിലാകുന്നു. കണ്ഠാസ്ഥികളും, ത്രികവും അതിന്റെ സ്ഥാനത്തിൽ പെട്ടതുതന്നെയാണു.

രസനം രസനയിലും തൊണ്ടയിലും കൂടിയാണു ഇരിക്കുന്നത്. ഇതുകൊണ്ടാണു നമുക്കു പലവിധത്തിലുള്ള ഭക്ഷണസാധനങ്ങളുടേയും രസങ്ങളെ തിരിച്ചറിയുവാൻ കഴിവുണ്ടാകുന്നത്.

സ്നേഹനം(തൎപ്പകം) ശിരസ്സിൽ ഇരിക്കുകയും, അവിടെനിന്ന് ഇന്ദ്രിയങ്ങൾക്കെല്ലാം സ്നിഗ്ദ്ധത വരുത്തി അവയുടെ പ്രവൃത്തിക്കു ശക്തിയുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.

ശ്ലേഷണം സന്ധികളിൽ ഇരിക്കുന്നു. അതു സന്ധികൾക്ക് അയവുണ്ടാക്കുകയും, അവയുടെ കൃത്യനിൎവ്വഹണത്തിന്നു സാമർത്ഥ്യമുണ്ടാക്കിത്തീൎക്കുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/97&oldid=155718" എന്ന താളിൽനിന്ന് ശേഖരിച്ചത്