താൾ:Aarya Vaidya charithram 1920.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬ ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൮൧



പിത്തം സ്വഭാവേന ഉഷ്ണവും, ദ്രവവും, മഞ്ഞനിറമുള്ളതും, കടുരസവും, ദുഷ്ടമായാൽ അമ്ലരസവും, ലഘുവും, സ്നിഗ്ദ്ധവും ആകുന്നു. ഈ പിത്തം നിമിത്തമാണു പ്രാണികളുടെ ശരീരത്തിൽ ചൂടുണ്ടാകുന്നത്. ഇതും അഞ്ചുവിധത്തിലുണ്ട്.

പാചകം--ഇതിന്റെ ഇരിപ്പ് ആമാശയത്തിന്റെയും പക്വാശയത്തിന്റെയും മദ്ധ്യത്തിലാകുന്നു. ഇതുതന്നെയാണു ജഠരാഗ്നിയുടെ സ്ഥാനവും. ഇതു ദഹനത്തിന്നു സഹായിക്കുകയും, ശരീരത്തിന്ന് ആസകലം ചൂടുണ്ടാക്കുകയും, സാരകിട്ടങ്ങളെ വിഭജിക്കുകയും ചെയ്യുന്നു. ജഠരാഗ്നിയുടെ സ്വഭാവത്തെക്കുറിച്ചു പറയുന്നതിൽ ഇന്ത്യയിലെ എല്ലാ വൈദ്യഗ്രന്ഥകാരന്മാരുടേയും അഭിപ്രായം യോജിച്ചു കാണുന്നില്ല. ചിലരുടെ പക്ഷത്തിൽ ഈ പിത്തവും (പാചകം) ജഠരാഗ്നിയും ഒന്നുതന്നെയാണു. വേറെ ചിലർ മറ്റൊരു വിധത്തിലും പറയുന്നു. "രസപ്രദീപ"ത്തിന്റെ കൎത്താവ് ഈ അഗ്നി നാഭിമദ്ധ്യത്തിലിരിക്കുന്ന അതിസൂക്ഷ്മമായ ഒരു ആഗ്നേയവസ്തുവാണെന്നു പറഞ്ഞിരിക്കുന്നു. അതു പിത്തത്തിന്നു ചൂടിനെ എത്തിച്ചുകൊടുക്കുകയും, ആമാശയത്തിൽ വന്നിരിക്കുന്ന അന്നത്തെ പചിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയൊരു ജീവിയിൽതന്നെ അത് ഒരു യവമണിയേക്കാൾ അധികം വലിപ്പമുള്ളതായിരിക്കുകയില്ല. ചെറിയ ജീവികളിൽ അത് ഒരു കടുകിന്മണിയോളം മാത്രമേ വലിപ്പമുണ്ടാവുകയുള്ളൂ, കൃമികളിലും മറ്റു ചെറുപ്രാണികളിലും അത് ഒരു രോമക്കുത്തിനേക്കാൾ അധികമായിരിക്കയുമില്ല.

രഞ്ജകത്തിന്റെ സ്ഥാനം യകൃത്തും പ്ലീഹയുമാകുന്നു. അതാണു രക്തമായി പരിണമിക്കുന്ന രസധാതുവിന്നു ചുവപ്പുനിറം ഉണ്ടാക്കിക്കൊടുക്കുന്നത്.

സാധകം ഹൃദയത്തിലിരിക്കുന്നു. അതു ധാരണാശക്തി, ബുദ്ധി, അഭിമാനം ഇവകളാൽ ഇഷ്ടസിദ്ധിവരുത്തുന്നതു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/96&oldid=155717" എന്ന താളിൽനിന്ന് ശേഖരിച്ചത്