താൾ:Aarya Vaidya charithram 1920.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൭൯


ഷകൃത്യങ്ങൾക്ക് എന്തു തരാറു വരുന്നതും ഇഷ്ടമല്ലതാനും. വാതപിത്തകഫങ്ങളാകുന്ന ത്രിദോഷങ്ങളുടെ ചില പ്രത്യേകകാൎയ്യങ്ങളാണു ഈ പറഞ്ഞത്. ഇനി ഇവകളാൽ പ്രകൃതിയിലുണ്ടാകുന്ന വ്യത്യാസവും മറ്റു വികാരഭേദങ്ങളും കുറേക്കൂടി വിശദമാക്കുവാൻ ശ്രമിക്കാം.

ഹിന്തുക്കളുടെ സിദ്ധാന്തപ്രകാരം, ശരീരത്തിന്റെ ഏതു ചലനവും വാതത്തെ ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ അതിന്നുമാത്രമേ ചലനശക്തിയുള്ളൂ. അത് (വാതം) ഏതിനോടാണു സംയോജിക്കുന്നതെന്നുവച്ചാൽ, അതിന്റെ ഗുണങ്ങളെ വഹിക്കുവാൻ ("യോഗവാഹിത്വ"ത്തിന്നു) കഴിവുള്ളതാകുന്നു. എന്നാൽ സ്വതേ വാതത്തിന്നുള്ള ഗുണങ്ങൾ രൂക്ഷത, ലാഘവം, ശൈത്യം, കാഠിന്യം, സൂക്ഷ്മത, ചലനം എന്നിവയാണു. ഇത് അഞ്ചു വിധത്തിലുണ്ട്. ഇങ്ങിനെ വിഭാഗിച്ചിരിക്കുന്നത് അതു ശരീരത്തിൽ ചെയ്തുവരുന്ന പ്രവൃത്തികൾക്കനുസരിച്ചാണു. ഈ അഞ്ചുവായുക്കൾ ഉദാനൻ, പ്രാണൻ, സമാനൻ, അപാനൻ, വ്യാനൻ എന്നിവയാകുന്നു.

ഉദാനൻ ഇരിക്കുന്നത് ഉരോസ്ഥിയുടെ മീതെ കണ്ഠദേശത്തിലായിട്ടാണു. ഈ വായുവിന്റെ സഹായത്താലാകുന്നു നമുക്കു സംസാരിക്കുവാനോ, പാടുവാനോ, വല്ല ശബ്ദങ്ങളും പുറപ്പെടുവിക്കുവാനോ കഴിവുണ്ടാകുന്നത്. ഇതുകോപിച്ചാൽ ജത്രൂദ്ധ്വഭാഗത്തിൽ പല രോഗങ്ങളും ഉണ്ടാകുവാൻ ഇടയുണ്ട്.

പ്രാണൻ മൂൎദ്ധാവിലിരിക്കുന്നു. എന്നാൽ ഉരസ്സ്, കണ്ഠം ഈ വക പ്രദേശങ്ങളിലുംകൂടി അതിന്നു സഞ്ചാരമുണ്ട്. നമുക്കു ശ്വാസോച്ഛ്വാസം ചെയ് വാനും, ഭക്ഷണസാധങ്ങൾ ഇറക്കുവാനും ഈ വായു നിമിത്തമാണു സാധിക്കുന്നത്. ഇതു കോപിച്ചാൽ എക്കിട്ട്, ഏക്കം എന്നീവക അനേകം രോഗങ്ങൾ ഉണ്ടായിത്തീരുന്നതുമാണു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/94&oldid=155715" എന്ന താളിൽനിന്ന് ശേഖരിച്ചത്