Jump to content

താൾ:Aarya Vaidya charithram 1920.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൬] ഹിന്തുക്കളുടെവൈദ്യശാസ്ത്രസിദ്ധാന്തം ൭൭


പിന്നെ ഋതുഭേദത്തിന്നനുസരിച്ചും ഉള്ള ചൎയ്യകളെക്കൊണ്ടു ഹിന്തുക്കൾ രോഗബാധയെ തടുത്തുകൊണ്ടുവരുന്നു. എന്നാൽ എത്രതന്നെ നിവാരണ മാൎഗ്ഗങ്ങളുണ്ടായിരുന്നാലും രോഗങ്ങൾ പലപ്പോഴും വന്നുകൂടാതിരിക്കുന്നതല്ലല്ലൊ. അതുകൊണ്ട് അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ രോഗനിവാരണത്തിന്നുള്ള ചികിത്സകളും പറഞ്ഞിട്ടുണ്ട്. രോഗസ്വഭാവത്തെക്കുറിച്ചുള്ള അവരുടെ സിദ്ധാന്തം നവീനശാസ്ത്രത്താൾ സ്വീകരിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുറെ വ്യത്യാസ മുള്ളതാണു. എങ്കിലും അതാണു ഒന്നാമതായി ഉണ്ടായതെന്നുള്ള മെച്ചം അതിന്നുതന്നെ കിട്ടുന്നതാണല്ലൊ. അതിന്നുപുറമെ, ഈ സിദ്ധാന്തം അനവധികാലമായി നിലനിന്നു വരുന്നതുമാകയാൽ അതിനെക്കുറിച്ചു ചുരുക്കത്തിലെങ്കിലും വേറെ ഒരു അദ്ധ്യായത്തിൽത്തന്നെ വിവരിച്ചേ മതിയാവുകയുള്ളൂ എന്നു വിചാരിക്കുന്നു.


ആറാം അദ്ധ്യായം

ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം


ശരീരത്തിലുള്ള വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ വിഷമാവസ്ഥയാണു സകലരോഗങ്ങൾക്കും കാരണമാകുന്നതെന്നു ഹിന്തുവൈദ്യശാസ്ത്രത്തിൽ സിദ്ധാന്തിച്ചിരിക്കുന്നു. ഇവകൾ മനുഷ്യ ശരീരത്തിന്റെ ഏറ്റവും സൂക്ഷ്മങ്ങളായ അംശങ്ങളിൽകൂടി വ്യാപിച്ചിട്ടുമുണ്ട്. ഈ "ദോഷങ്ങൾ" അവയുടെ സമനിലയിൽ ഇരിക്കുന്ന കാലത്തോളം ശരീരത്തിന്നു യാതൊരു അസ്വാസ്ഥ്യവും നേരിടുന്നതല്ല. എന്നാൽ അവയ്ക്കു വല്ല തകരാറും വന്നുപോയെങ്കിൽ, എല്ലാവിധം ഉപദ്രവങ്ങളും ഉ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/92&oldid=155713" എന്ന താളിൽനിന്ന് ശേഖരിച്ചത്