൭൪ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ഗ്രീഷ്മത്തിൽ സൂൎയ്യൻ ശരീരത്തിലുണ്ടാകുന്ന കഫത്തെ വലിച്ചെടുക്കുന്നു. അതുകൊണ്ട് ശരീരത്തിലുണ്ടാകുന്ന കഫത്തിന്റെ നഷ്ടം തീൎക്കത്തക്കവണ്ണമുള്ള ഭക്ഷണസാധങ്ങൾ തന്നെ കഴിക്കണം. അതിന്നായി മധുരമായും, സ്നിഗ്ദ്ധമായും, ഹിമമായും, ലഘുവായും, ദ്രവമായുള്ള ദ്രവ്യങ്ങളാണു വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചസാര, തയിർ, സൂപ്പു, പാൽ എന്നിവയെല്ലാം ധാരാളമായി ഉപയോഗിക്കാം. ഉച്ചയ്ക്കു കുറച്ചു കിടന്നുറങ്ങുന്നത് ഇക്കാലത്തു രോഗശമനമായിരിക്കും. ചന്ദ്രികയും ആരോഗ്യത്തിന്നു നന്നായിട്ടുള്ളതാണു. കട്വമ്ലലവണങ്ങളായ വസ്തുക്കളെല്ലാം വർജ്ജ്യങ്ങളാകുന്നു. അധികമായി വ്യായാമം ശീലിക്കുകയും, മേലുഴിയുകയും (ഉദ്വൎത്തനം) പാടുള്ളതല്ല.
വർഷൎത്തുവിൽ വാതസംബന്ധമായ രോഗങ്ങളാണു ഉണ്ടാകുവാനിടയുള്ളത്. അക്കാലത്തു ശമനങ്ങളും, മധുരം, ഉപ്പ്, പുളി ഈ രസങ്ങളുള്ളവയും ആയ ആഹാരങ്ങൾ ശീലിക്കണം. തീയ്യിന്നരികെ ഇരിക്കുകയും, മേലുഴിയുകയും ചെയ്യുന്നത് നല്ലതാണു. കുരുമുളകു കൂടാതെ ഇക്കാലത്തു തയിർ ഒരിക്കലും ഉപയോഗിക്കരുത്. ഗോതമ്പം, അരി, ഉഴുന്ന് ഇതൊക്കെ ഭക്ഷണത്തിന്നു നല്ലതാണു. കിണറ്റിലെ വെള്ളമോ, മഴ പെയ്യുമ്പോൾ എടുക്കുന്ന വെള്ളമോ മാത്രം വെള്ളത്തിന്റെ ആവശ്യത്തിന്ന് ഉപയോഗിക്കാം. ശീതവും, കിഴക്കൻ കാറ്റോ വെയിലോ തട്ടുന്നതും സൂക്ഷിക്കേണ്ടതാണു. അതിന്നു പുറമെ പകലുറക്കം, ശരീരായാസം, നീന്തൽ ഇവയും വൎജ്ജിക്കേണ്ടതാകുന്നു. ഈ കാലത്തു വെറും നിലത്തു കിടന്നുറങ്ങുന്നതും വിഹിതമായിട്ടുള്ളതല്ല.
ശരത്തിൽ പിത്തസംബന്ധമായ രോഗങ്ങൾ ഉണ്ടായിത്തീരുവാൻ ഇടയുണ്ട്. അതുകൊണ്ട് അക്കാലത്ത് നെയ്, പാൽ, പഞ്ചസാര, ജാംഗലമാംസം, ഗോതമ്പം യവം, ചെറുപയർ,