താൾ:Aarya Vaidya charithram 1920.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


നൂറു വയസ്സുതികച്ചും ജീവിച്ചിരിക്കുവാനിട വരികയും ചെയ്യും. വായിൽകൂടി കുടിക്കുന്നതിന്നു പകരം ഒരാൾ മൂക്കിൽകൂടി കുറേശ്ശ വെള്ളം കുടിച്ചു ശീലിക്കുന്നതായാൽ ആയാളുടെ ദൃഷ്ടിക്കു ശക്തി കൂടുകയും, തല നരക്കാതിരിക്കുകയും ചെയ്യുന്നതാണു.

മേല്പറഞ്ഞ വിധികളെല്ലാം ഋതുക്കൾ മാറുന്നതോടു കൂടി അല്പാല്പം ഭേദപ്പെടുത്തേണ്ടി വരും. ഈ ഇന്ത്യയിൽ ശരിയായി ഈരണ്ടു മാസം നിൽക്കുന്നതായ ആറ് ഋതുക്കളുടേയും ഗുണം അനുഭവിച്ചു വരുന്നുണ്ട്. ഈ ഋതുക്കൾ താഴേ കാണിക്കുന്നവയാകുന്നു:--

൧. ശിശിരം--മകരത്തിലെ വെളുത്ത പ്രതിപദം മുതൽ മീനത്തിലെ കറുത്ത വാവുവരെ.

൨. വസന്തം--മീനത്തിലെ വെളുത്ത പ്രതിപദം മുതൽ എടവത്തിലെ കറുത്ത വാവുവരെ.

൩. ഗ്രീഷ്മം--എടവത്തിലെ വെളുത്ത പ്രതിപദം മുതൽ കൎക്കിടകത്തിലെ കറുത്ത വാവുവരെ.

൪. വൎഷം--കൎക്കിടകത്തിലെ വെളുത്ത പ്രതിപദം മുതൽ കന്നിയിലെ കറുത്തവാവുവരെ.

൫. ശരത്ത്--കന്നിയിലെ വെളുത്ത പ്രദിപദം മുതൽ വൃശ്ചികത്തിലെ കറുത്ത വാവുവരെ.

൬. ഹേമന്തം--വൃശ്ചികത്തിലെ വെളുത്ത പ്രതിപദം മുതൽ മകരത്തിലെ കറുത്ത വാവുവരെ.

ഇതിൽ ആദ്യത്തെ മൂന്ന് ഋതുക്കളിൽ സൂൎയ്യൻ നിൽക്കുന്നതു മദ്ധ്യരേഖയുടെ വടക്കായിരിക്കും. ആ കാലത്തു സസ്യങ്ങൾക്കും മറ്റു സൂൎയ്യനെക്കൊണ്ടുള്ള ഫലം ഒട്ടും നല്ലതായിരിക്കുകയില്ല. അന്നു സൂൎയ്യൻ ഓഷധികളുടെ രസമെല്ലാം വലിച്ചെടുക്കുമെന്നും, അവയ്ക്കു ആഗ്നേയഗുണങ്ങളുണ്ടാക്കി ത്തീൎക്കുമെന്നുമാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ബാക്കി മൂന്നു ഋതുക്കളി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/87&oldid=155707" എന്ന താളിൽനിന്ന് ശേഖരിച്ചത്