താൾ:Aarya Vaidya charithram 1920.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൭൧


ന്റെ വലത്തെ മൂക്കിൽകൂടി ശ്വാസം പോയിക്കൊണ്ടിരിക്കുമ്പോൾമാത്രം (ഇതിന്നു "ശരം നോക്കുക" എന്നു പറയും) സംയോഗത്തിന്നു ശ്രമിക്കണം. എന്തുകൊണ്ടെന്നാൽ, "ഭക്ഷണം, മലശോധന, മൈഥുനം, നിദ്ര, രാജാക്കന്മാരെ കാണുകം യുദ്ധം, ഔഷധസേവ ഇവയെല്ലാം ശ്വാസം വലത്തെ മൂക്കിൽക്കൂടി പോകുന്ന സമയത്തേ പാടുള്ളൂ" എന്നു പറയപ്പെട്ടിരിക്കുന്നു. സുരതം കഴിഞ്ഞശേഷം കുളിക്കുകയാണു വേണ്ടത്. അതില്ലെങ്കിൽ കൈകാലുകളും മറ്റു ഭാഗങ്ങളും ഏതായാലും കഴുകണം. അതിന്നുശേഷം സൂപ്പോ പാലോ കഴിക്കുകയും, ഗുളത്തോടുകൂടി ഭക്ഷണസാധനങ്ങൾ എന്തെങ്കിലും തിന്നുകയും, ഉടനെ ജനേലുകളെല്ലാം തുറന്നിട്ടു നിദ്രയ്ക്കാരംഭിക്കുകയും വേണം. ഭാൎയ്യ വിളക്കുകെടുത്തു പിന്നെ വേറിട്ടൊരു കിടയ്ക്കയിലാണു കിടക്കേണ്ടത്. ആരും വടക്കോട്ടു തലവെച്ചു കിടന്നുറങ്ങരുത്. തെക്കോട്ടു തലവെച്ചു കിടന്നുറങ്ങുന്നതായാൽ ദീൎഗ്ഘായുസ്സു കിട്ടുമെന്നാണു വിശ്വസിക്കപ്പെട്ടുപോരുന്നത്. പടിഞ്ഞാട്ടു തലയാക്കി കിടന്നാൽ രാത്രിയിൽ മുഴുവനും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയും, തെക്കോട്ടു തലവെച്ചിരുന്നാൽ ധനലാഭമുണ്ടാവുകയും ചെയ്യുന്നതാണത്രെ. അഗസ്ത്യൻ, മാധവൻ, മുചുകുന്ദൻ, കപിലൻ, അസ്തികൻ എന്ന ഈ അഞ്ചു "സുഖപ്രസുപ്ത"ന്മാരുടെ നാമങ്ങൾ ഉച്ചരിച്ചാൽ യാതൊരു ഉപദ്രവവും കൂടാതെ സുഖനിദ്ര കിട്ടുവാനിടയുണ്ട്. കൃത്യസമയത്തു കിടന്നുറങ്ങുകയും, നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നതിനേക്കാൾ ഗുണകരമായിട്ടു വേറെ യാതൊന്നുമില്ല. ഒരാൾ ദിവസേന രാവിലെ സൂൎയ്യോദയസമയത്ത് എട്ട് അഞ്ജലി (നാലു പലം അല്ലെങ്കിൽ നാഴി) വെള്ളം കുടിച്ചു ശീലിച്ചു വന്നാൽ, ആയാൾക്കു വാർദ്ധക്യം കൊണ്ടുള്ള ഉപദ്രവങ്ങളും, മൂലക്കുരു, വീക്കം, തലവേദന, ചുളുചുളെ കുത്തൽ മുതലായ ദീനങ്ങളും, പിത്താധിക്യത്താലുള്ള രോഗങ്ങളും ഉണ്ടാകുന്നതല്ലെന്നു മാത്രമല്ല,

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/86&oldid=155706" എന്ന താളിൽനിന്ന് ശേഖരിച്ചത്