താൾ:Aarya Vaidya charithram 1920.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൬നു


സമയത്തും സ്ത്രീസംഗം ചെയ്യരുത്. രോഗം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം മാംസം, മധു, തൈലം, ഞായറാഴ്ച ദിവസങ്ങളിലുള്ള സ്ത്രീസംഗം ഇതെല്ലാം വർജ്ജിക്കേണ്ടതാണെന്ന് ഒരു പ്രമാണത്തിൽ കാണുന്നു. അതുകൂടാതെ, "ദുർഗ്ഗന്ധമുള്ള മാംസം, വൃദ്ധസ്ത്രീ, ഗ്രീഷ്മകാലത്തെ സൂൎയ്യൻ, പകുതി തയിരായ പാൽ, രാവിലെയുള്ള സ്ത്രീസംഗം, നിദ്ര" എന്നിവകളും ആപൽക്കരങ്ങളാണെന്നു പറയപ്പെട്ടിരിക്കുന്നു. ഗ്രീഷ്മകാലത്തു പതിനഞ്ചു ദിവസം കൂടുമ്പോൾ ഒരിയ്ക്കലും, മറ്റുള്ള കാലങ്ങളിൽ മുമ്മൂന്നു ദിവസത്തിൽ കുറയാതെ ഇടവിട്ടും മാത്രമേ സ്ത്രീസംഗം പാടുള്ളൂ എന്നാണു സുശ്രുതന്റെ അഭിപ്രായം. അധികമായി ഭക്ഷണം കഴിച്ചവർ, വിശപ്പുള്ളവർ, ദാഹമുള്ളവർ. ധൈൎയ്യമില്ലാത്തവർ, ബാലന്മാർ, വൃദ്ധന്മാർ, വല്ല അംഗങ്ങളിലും വേദനയുള്ളവർ, അന്യവേഗാൎത്തന്മാർ (മലമൂത്രാദിവേഗങ്ങളിൽ ഏതിന്നെങ്കിലും വൈകി എന്നു തോന്നുന്നവർ) ഇവരാരും സ്ത്രീസംഗം ചെയ്യരുത്. ഒരു ശയ്യാഗൃഹത്തിലെ ഗൂഢവൃത്തം അറിയുവാൻ എത്തിനോക്കുന്നത് ഉചിതല്ല. എന്നാൽ വൈദ്യശാസ്ത്രത്തിലും മതവിഷയത്തിലും ഗ്രന്ഥങ്ങളെഴുതീട്ടുള്ള പ്രാചീനന്മാർ അവിടെയും ചില ചൎയ്യാനിയമങ്ങൾ വിധിക്കുവാൻ വിട്ടുപോയിട്ടില്ല. ഹിരണ്യകേശി എന്നാൾ ഗൃഹിണി വിളക്കു കത്തിക്കുകയും, കിടയ്ക്ക ശരിയാക്കി വെക്കുകയും വേണ്ടതാണെന്നുപദേശിച്ചിരിക്കുന്നു. അവൾ ഭൎത്താവിനെ അഭിവാദ്യം ചെയ്തു മുലക്കച്ച നീക്കിയതിന്നുശേഷം ശയ്യയ്ക്കടുത്തു ചെല്ലണം. മുലക്കച്ച നീക്കാതിരുന്നാൽ വൈധവ്യം വരുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. അവൾ കറുത്തതായ വസ്ത്രം ധരിച്ചിരിയ്ക്കരുത്. അങ്ങിനെ ചെയ്യുന്നതായാൽ അവൾക്കുണ്ടാകുന്ന സന്തതി വികൃതിയും ഭ്രഷ്ടനും ആയിത്തീരുന്നതാണു. അവൾ നിൎമ്മലമായ വസ്ത്രം ധരിച്ചിരിക്കുകയും, ശരീരം--പ്രത്യേകിച്ചും നാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/84&oldid=155704" എന്ന താളിൽനിന്ന് ശേഖരിച്ചത്