൬൮ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
സാധനമാണെന്നു പരക്കെ സമ്മതിക്കപ്പെടുന്ന ഒരു കാലം വരുമ്പോൾ, അന്ന്, ഈ തത്ത്വം ഒന്നാമതായി സിദ്ധാന്തിച്ചതിന്നുള്ള മെച്ചം കിട്ടുവാൻ അവകാശം ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്നുതന്നെ ആയിരിക്കുകയും ചെയ്യും. ഈ അംഗവിന്യാസഭേദംകൊണ്ടു ഗർഭോല്പാദനത്തിന്റെ കാൎയ്യത്തിൽ പ്രത്യേകം ഗുണം കിട്ടുന്നതാണെന്നു ഹിന്തുക്കളുടെ വൈദ്യഗ്രന്ഥങ്ങളിൽ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ടെന്നുമാത്രമല്ല, പ്രസവവേദനകൊണ്ടും മറ്റും ബുദ്ധിമുട്ടുന്ന സ്ത്രീകൾ കൈക്കൊള്ളേണ്ടതായ പല സ്ഥിതിഭേദങ്ങളേയും വിസ്തരിച്ചു പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. ക്രിസ്താബ്ദത്തിന്നും ഏകദേശം ഇരുനൂറു സംവത്സരം മുമ്പു ജീവിച്ചിരുന്ന യോഗശാസ്ത്രപ്രവൎത്തകനായ പതഞ്ജലമർഷി തന്റെ "യോഗസൂത്രങ്ങൾ" എന്ന ഗ്രന്ഥത്തിൽ, സന്യാസിമാൎക്കും സംസാരമുക്തിക്കുള്ള മാൎഗ്ഗം ആലോചിച്ചും സമാധി ശീലിച്ചും വരുന്ന മറ്റുള്ളവൎക്കും ശാരീരങ്ങളായ ഓരോ തപോനിയമങ്ങളനുഷ്ഠിക്കുമ്പോൾ ഉണ്ടാകുവാനിടയുള്ളതായ രോഗങ്ങളുടെ നിവാരണത്തിന്നും ചികിത്സയ്ക്കും വേണ്ടി അനേകവിധത്തിലുള്ള "ആസന"ങ്ങളെ അല്ലെങ്കിൽ അംഗവിന്യാസ ഭേദങ്ങളെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞിരിക്കുന്നു. ഈ സംഗതികളിൽനിന്നു, ഹിന്തുക്കൾ അംഗവിന്യാസത്തിന്റെ ഹിതകരമായ (ആരോഗ്യാവഹമായ) ഫലത്തെക്കുറിച്ച് അറിയാത്തവരായിരുന്നില്ലെന്നു തെളിയുന്നുണ്ടല്ലൊ.
ആൎത്തവം കണ്ടതുമുതൽ ആദ്യത്തെ നാലുദിവസവും, രണ്ടു--വെളുത്തതും കറുത്തതുമായ--പക്ഷങ്ങളിലുമുള്ള അഷ്ടമി, ചതുർദ്ദശി, വാവ് ഈ പക്കങ്ങളിലും, പിതൃക്കളുടെ ശ്രാദ്ധദിവസങ്ങളിലും, ആ ശ്രാദ്ധങ്ങളുടെ തലേ ദിവസങ്ങളിലും, മൈഥുനം നിഷിദ്ധമാകുന്നു. വ്യതീപാതം, വൈധൃതം, സംക്രമം ഈ വക പുണ്യകാലങ്ങളിലും, പകലും, അൎദ്ധരാത്രിയിലും, ഗ്രഹണ