താൾ:Aarya Vaidya charithram 1920.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൫ ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൬൭


പ്രസിദ്ധനായിട്ടുണ്ട്. അദ്ദേഹം ഗർഭോല്പാദനത്തിന്നു തടസ്ഥമായിത്തീരുന്ന അനേകം സംഗതികളെ വിവരിക്കുകയും, അവകൾക്കെല്ലാം പ്രതിവിധികൾ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. മറ്റുള്ള ഓരോ പ്രതിവിധികളുടെ കൂട്ടത്തിൽ അംഗവിന്യാസത്തിന്റെ കാൎയ്യം ഇദ്ദേഹം പ്രത്യേകം ഊന്നി പറഞ്ഞിരിക്കുന്നു. ഇതുനിമിത്തം സ്ത്രീകളുടെ വസ്തിപ്രദേശത്തുള്ള അംഗങ്ങൾക്കു വലിയ ഭേദഗതി വരുവാനുണ്ടെന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിന്നുപുറമെ, ചില സ്ഥിതിഭേദങ്ങളാൽ ഗർഭോല്പാദനത്തിന്ന് എളുപ്പം കൂടുമെന്നും, ഉള്ളിലുള്ള തകരാറുകൾ നീങ്ങുന്നതാണെന്നും കൂടി അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. ഓരോ അവസ്ഥാഭേദങ്ങളിൽ സ്വീകരിക്കാവുന്നതായ എമ്പത്തിനാലോളം "ആസന"ങ്ങളെ (അംഗവിന്യാസഭേദങ്ങളെ) കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഈ സ്ഥിതിഭേദങ്ങളെല്ലാം താൽക്കാലികരസത്തെ വർദ്ധിപ്പിക്കുമെന്നുമാത്രമല്ല, ഗർഭോല്പാദനത്തെ നിസ്സംശയം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ ഗ്രന്ഥകൎത്താവിന്റെ കാമശാസ്ത്രഗ്രന്ഥം ഏഷ്യയിലുള്ള അനേകം ഭാഷകളിലേക്കു തൎജ്ജമചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നതായ വിഷയം അത്യന്തം ഗ്രാമ്യമാകയാൽ പുറമെക്കു ധാരാളമായി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ഒരു സാധാരണക്കാരന്റെ ദൃഷ്ടിക്കനുസരിച്ചു നോക്കുന്നതല്ലെങ്കിൽ, ഈ ഗ്രന്ഥം വൈദ്യന്മാരെല്ലാവരും മാനിക്കത്തക്ക യോഗ്യതയുള്ളതാണെന്നും നിസ്സംശയം പറയാം. വൈദ്യന്മാർ തന്നെ സ്ത്രീചികിത്സാവിഷയത്തിൽ ഈ അംഗവിന്യാസഭേദം ഒരു ഫലപ്രദമായ ചികിത്സാസമ്പ്രദായമാണെന്ന് ഇയ്യിടയിൽ വെച്ചാണല്ലൊ മനസ്സിലാക്കീട്ടുള്ളത്. ഈ വിഷയം ഇപ്പോഴും ഇതിന്റെ പരീക്ഷാനിലയിലേ ഇരിക്കുന്നുള്ളുതാനും. എന്നാൽ, ഇനി ഈ അംഗവിന്യാസം ഒരു ചികിത്സാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/82&oldid=155702" എന്ന താളിൽനിന്ന് ശേഖരിച്ചത്