താൾ:Aarya Vaidya charithram 1920.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൬൫


ലാശയത്തിൽ കേവലം നഗ്നനായി ഇറങ്ങുകയോ ചെയ്യരുത്. ഒരുവൻ എപ്പോഴും ഉത്സാഹശീലനായിരിക്കുകയും, വേഗങ്ങളെ ഒരിക്കലും തടുക്കാതിരിക്കുകയും വേണം. വൃദ്ധന്മാർ, വിദ്വാന്മാർ, വൈദ്യന്മാർ, രാജാക്കന്മാർ, അതിഥികൾ ഇവരെ എല്ലാം എപ്പോഴും മാനിക്കേണ്ടതാണു. ഇന്ദ്രിയങ്ങളെ അധികമായി പീഡിപ്പിക്കുകയോ, അതല്ലെങ്കിൽ കലശലായി ലാളിക്കയോ ചെയ്യരുത്. ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ സൂൎയ്യന്റെ നേരെ നോക്കുന്നതും, തലയിൽ വല്ല ഭാരവും വഹിക്കുന്നതും, കീറിപ്പൊളിഞ്ഞ കിടക്കയിലൊ വൃക്ഷത്തിന്റെ ചുവട്ടിലൊ കിടന്നുറങ്ങുന്നതും ആപൽക്കരമാകുന്നു. ഇപ്രകാരമുള്ള ഒരു ആചാരക്രമം ദീൎഗ്ഘായുസ്സിന്നും, ആരോഗ്യത്തിന്നും, കീൎത്തിക്കും അനുകൂലമാകുന്നു.

പകൽസമയത്ത് എന്തെല്ലാമാണു അനുഷ്ഠിക്കേണ്ടതെന്നു വിധിച്ചശേഷം ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ, രാത്രിയിൽ ആചരിക്കേണ്ടതായ ചൎയ്യയ്ക്കും ചില നിയമം വെച്ചിട്ടുണ്ട്. ആഹാരം, മൈഥുനം, നിദ്ര, അദ്ധ്യയനം, തെരുവിൽ നടക്കുക ഈ അഞ്ചുകൂട്ടം സന്ധ്യാസമയത്തു വർജ്ജിക്കേണമെന്ന് അവർ നിയമിച്ചിരിക്കുന്നു. നല്ല ചന്ദ്രിക കൊള്ളുവാൻ വല്ല തരവുമുണ്ടെങ്കിൽ അത് ഒരിക്കലും വിട്ടുകളയരുത്. അതു വളരെ ശീതളവും സുഖകരവുമാണെന്നു മാത്രമല്ല, സുരതത്തിനുള്ള രുചിയേയും ശക്തിയേയും വർദ്ധിപ്പിക്കുന്നതുമാകുന്നു. അത്താഴത്തിന്ന് എപ്പോഴും ലഘുവായ ഭക്ഷണമേ പാടുള്ളൂ. രാത്രിയിൽ ദധി(തയിർ) വർജ്ജിക്കേണ്ടതാകുന്നു. അതുതന്നെ കുറച്ച് ഉപ്പു കൂട്ടാതെ ഒരിക്കലും ഉപയോഗികയുമരുത്. സ്ത്രീസേവ ചെയ്യുന്നതു മിതമായിട്ടുതന്നെ ഇരിക്കണം. ഹിന്തുക്കളെ സംബന്ധിച്ചേടത്തോളം വിവാഹബന്ധത്തിന്റെ ഉദ്ദേശ്യം അധികവും കാമവികാരത്തിന്നു നിവൃത്തി വരുത്തേണമെന്നല്ല, ഒരു കൃത്യം നിൎവ്വഹിക്കണമെന്നുള്ളതാണു. ഒരു പുത്രനോ അല്ലെങ്കിൽ പുത്രിയോ ഏ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/80&oldid=155700" എന്ന താളിൽനിന്ന് ശേഖരിച്ചത്