യം ൫] | ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ | ൬൧ |
ഴിയുകയും വേണം. അതിന്നുശേഷം അഗസ്ത്യൻ, അഗ്നി, ബഡവാനലൻ (സമുദ്രത്തിനുള്ളിൽ ഇരിക്കുന്നതും, അതിലെ വെള്ളം വിഴുങ്ങുമെന്ന് ഊഹിക്കപ്പെടുന്നതും ആയ അഗ്നി) ഇവരെക്കുറിച്ചു താഴേ പറയുന്ന ഫലോദ്ദേശ്യത്തോടുകൂടി ഒരു പ്രാൎത്ഥന ചെയ്യേണ്ടതുണ്ട്. "ഞാൻ ഭക്ഷിച്ചതായ അന്നം ദഹിക്കുവാൻ എന്നെ സഹായിച്ചാലും; ആഹാരം നല്ലവണ്ണം ദഹിക്കുന്നതുകൊണ്ടുണ്ടാകുന്ന സുഖം അനുഭവിക്കുവാൻ എന്നെ അനുഗ്രഹിക്കുകയും, എല്ലായ്പോഴും രോഗങ്ങളിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യേണമേ!". ചൊവ്വ, സൂൎയ്യൻ, അശ്വിനീകുമാരന്മാർ ഇവരെയും ഭക്തിപൂൎവ്വം സ്മരിക്കേണ്ടതാണു. അവരുടെ നാമോച്ചാരണംതന്നെ ദഹനശക്തിയെ വൎദ്ധിപ്പിക്കുമെന്നാണു പറയപ്പെടുന്നത്. ഭക്ഷണത്തിന്നുശേഷം ധൂമപാനം ചെയ്കയോ, നല്ല സുഗന്ധദ്രവ്യങ്ങൾ കൂട്ടി മുറുക്കുകയോ വേണ്ടതാണു. എന്തുകൊണ്ടെന്നാൽ, ഇതിന്നു ഭക്ഷണാനന്തരം വൎദ്ധിക്കുന്നതായ കഫത്തെ ശമിപ്പിക്കുവാനുള്ള ശക്തിയുണ്ട്. താംബൂലം ചവർപ്പുരസമുള്ളതും, തീക്ഷ്ണവും, സുഗന്ധമുള്ളതും, വിഷ്ടുഭനാശനവും, കാമരസത്തെ വൎദ്ധിപ്പിക്കുന്നതും, ലഘുവും, ഉഷ്ണവീര്യവുമാകുന്നു. അതു നല്ല കഫഘ്നവും, ശരീരത്തിൽ രക്തശുക്ലങ്ങളെ വൎധിപ്പിക്കുന്നതും, വാതത്തെയും ക്ഷീണത്തെയും നശിപ്പിക്കുന്നതുമാണു. താംബൂലത്തോടുകൂടി ഉപയോഗിക്കേണ്ടതായ അനേകം സാധങ്ങളുള്ളതു ഖദിരസാരം, ചുണ്ണാമ്പ്, അടയ്ക്ക, ഏലത്തിരി, കരയാമ്പൂവു, ജാതിക്ക മുതലായ സുഗന്ധദ്രവ്യങ്ങളാകുന്നു. രാവിലെ താംബൂലം ഉപയോഗിക്കുമ്പോൾ അടയ്ക്ക മറ്റുസമയങ്ങളിലേക്കാൾ കുറച്ചു ജാസ്തിയായി കൂട്ടണം; ഉച്ച്യ്ക്കു ഖദിരസാരമാണു ജാസ്തി കൂട്ടേണ്ടത്. രാത്രിയിൽ അധികം ചേൎക്കേണ്ടതു ചുണ്ണാമ്പുമാകുന്നു. താംബൂലം ശ്വാസവായുവിന്റെ ദുൎഗ്ഗന്ധമെല്ലാം നീക്കുകയും, അതിന്നു സൗരഭ്യമുണ്ടാ