താൾ:Aarya Vaidya charithram 1920.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


വൻ കഴിക്കുന്നതായ ഭക്ഷണം നിമിത്തം മനസ്സിന്റെ ഗതിക്കു വളരെ വ്യത്യാസം വരുവാനുണ്ട്. പിന്നെ, ഒരുവനെ ശിഷ്ടനോ, ദുഷ്ടനൊ, മൂഢനൊ, അല്ലെങ്കിൽ വികൃതിയോ ആക്കിത്തീൎക്കുന്നത് ആ മനസ്സുമാണല്ലൊ. എല്ലാവൎക്കും ഇഷ്ടമായിട്ടു മൂന്നുവിധത്തിലാണു ആഹാരമുള്ളത്. ഈ ഭേദം പറഞ്ഞത് അതാത് ആഹാരത്തിന്റെ ഗുണത്തെ അടിസ്ഥാനമാക്കിട്ടാണു. സത്വഗുണപ്രധാനന്മാർ ഇഷ്ടപ്പെടുന്നത് അവരുടെ ആയുസ്സു, സത്വം, ബലം, സുഖം, പ്രീതി, ആരോഗ്യം എന്നിവയെല്ലാം വൎദ്ധിപ്പിക്കുന്ന ആഹാരാങ്ങളാണു. അവകൾ സ്വാദുള്ളവയും, ദേഹപുഷ്ടികരങ്ങളും, സാരമായിട്ടുള്ളവയും, ഹൃദ്യങ്ങളും ആയിരിക്കും. രാജോഗുണക്കാൎക്കിഷ്ടമായത് അധികമായ എരിവും പുളിയും ഉപ്പും കലശലായ ചൂടുള്ളവയും, തീക്ഷ്ണങ്ങളും, രൂക്ഷങ്ങളും, ഉൾപ്പഴുക്കുണ്ടാക്കുന്നവയും ആയ ഭക്ഷണസാധനങ്ങളാണു. ഇതുകളാൾ കഷ്ടാരിഷ്ടങ്ങൾ മാത്രമാണു ഫലമുണ്ടാകുന്നത്. തമോഗുണക്കാൎക്കാകട്ടെ പഴകിയതും, സ്വാദില്ലാതായതും, ദുൎഗ്ഗന്ധമുള്ളതും, പാകംചെയ്തിട്ട് അധികനേരം കഴിഞ്ഞിരിക്കുന്നതും, ഉച്ഛിഷ്ടവും, അശുചിയും ആയ ഭോജനത്തിലാണു പ്രീതിയുള്ളത് (ഭഗവൽഗീത, VII. 8-10). ശ്രേഷ്ഠത വേണമെന്നു വിചാരിക്കുന്നവരെല്ലാം മറ്റുള്ളതൊന്നും സ്വീകരിക്കാതെ സാത്വികന്മാർ ഉപയോഗിക്കുന്ന ഭക്ഷണംതന്നെയാണു കഴിക്കേണ്ടത്. ഭക്ഷണം കഴിഞ്ഞതിന്നുശേഷം മുഖത്തിന്റെ ഉള്ളിലും പുറത്തും വെള്ളംകൊണ്ടു നല്ലവണ്ണം വെടിപ്പുവരുത്തുകയും, കൈരണ്ടും കഴുകുകയും വേണം. വായിലെ വഴുവഴുപ്പു നീക്കുവാൻ ഉപ്പു വേണമെങ്കിൽ ഉപയോഗിക്കാം പല്ലുകളുടെ ഇടയിൽ ഭക്ഷണസാധനത്തിന്റെ വല്ല ലേശങ്ങളും പറ്റിക്കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം കുത്തിയെടുക്കേണ്ടതാണു. കാഴ്ചക്കു ശക്തികൂടുവാൻ നല്ലതാകയാൽ, നനഞ്ഞ കൈകൊണ്ടു കണ്ണുകൾ പതുക്കെ ഉ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/75&oldid=155694" എന്ന താളിൽനിന്ന് ശേഖരിച്ചത്