താൾ:Aarya Vaidya charithram 1920.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൫ൻ


ലും, ലഘുക്കളായ പക്വാന്നങ്ങൾ സാപ്പാടു പകുതിയാകുമ്പൊഴും (മദ്ധ്യത്തിൽ), ദ്രവദ്രവ്യങ്ങൾ ഒടുക്കവുമാണു കഴിക്കേണ്ടത്. അതുപോലെതന്നെ മധുരദ്രവ്യങ്ങൾ ആദ്യം കഴിക്കണം; പിന്നെ അമ്ലലവണങ്ങളായ വസ്തുക്കളാവാം; ഒടുവിലാണു കടുതിക്തകഷായങ്ങളായ സാധനങ്ങൾ കഴിക്കേണ്ടത്. ഭക്ഷണം അവസാനിപ്പിക്കുന്നതു കുറച്ചു പാലോ, അല്ലെങ്കിൽ വെള്ളം കൂട്ടിയ മോരോ കഴിച്ചിട്ടായിരിക്കണം. ആരും ബദ്ധപ്പെട്ടുംകൊണ്ടു ഭക്ഷണം കഴിക്കരുത്. അതിഭക്ഷണം എപ്പോഴും വർജ്ജിക്കേണ്ടതാകുന്നു. കുക്ഷിയുടെ പകുതിഭാഗം അന്നംകൊണ്ടും, കാൽഭാഗം പാനംകൊണ്ടും നിറയ്ക്കുകയും, ശേഷമുള്ള കാൽ അംശം ഒന്നും കൂടാതെ ഒഴിച്ചിടുകയുമാണു വേണ്ടത്. ഭക്ഷണത്തിന്നിടയ്ക്ക് എപ്പോഴെങ്കിലും വെള്ളം കുടിയ്ക്കാം. എന്നാൽ അത് ആദ്യത്തിൽ കഴിച്ചാൽ അഗ്നിമാന്ദ്യം വരികയും, കഴിച്ചവൻ കൃശനായിത്തീരുകയും ചെയ്യും. ഒടുവിലാണു കഴിച്ചതെങ്കിൽ അവൻ അതുനിമിത്തം സ്ഥൂലനായിത്തീരുവാനും ഇടയുണ്ട് (വാഗ്ഭടൻ). ദാഹമുള്ളവൻ അതു തീൎക്കുന്നതിന്നുമുമ്പ് ഭക്ഷണം കഴിക്കരുത്. അങ്ങിനെതന്നെ വിശപ്പുള്ളവൻ വല്ല ഭക്ഷണവും കഴിക്കുന്നതിന്നു മുമ്പായി വെള്ളം കുടിക്കുകയും ചെയ്യരുത്. ഇതിൽ ആദ്യത്തെ വിധിക്കു വല്ല തെറ്റും വരുത്തിയാൽ ഗുന്മനും, രണ്ടാമത്തേത് അനുഷ്ഠിക്കാതിരുന്നാൽ ദകോദരവും വന്നു കൂടുവാനിടയുണ്ട്. ക്ലിപ്തസമയങ്ങളിൽതന്നെ ഭക്ഷണം കഴിക്കുന്നതുകൊണ്ടു വളരെ ഗുണങ്ങളുണ്ടാകുന്നതായാൽ അതിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണെന്നും, ഒരിക്കൽ അടുപ്പിൽനിന്നു വാങ്ങിയ ഭക്ഷണസാധനം രണ്ടാമതൊരിക്കലും ചൂടുപിടിപ്പിക്കരുതെന്നും സുശ്രുതൻ ഉപദേശിച്ചിരിക്കുന്നു. ഭക്ഷിക്കുന്നതിന്നു മുമ്പായി എല്ലാവരും ആ ഭക്ഷണ സാധനത്തിന്റെ സ്വഭാവമൊന്നു മനസ്സിലാക്കിയിരിക്കുന്നത് ആവശ്യമാണു. എന്തുകൊണ്ടെന്നാൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/74&oldid=155693" എന്ന താളിൽനിന്ന് ശേഖരിച്ചത്