താൾ:Aarya Vaidya charithram 1920.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ടയിൽ അധോവായു പോകുവാൻ ഇടവന്നാൽ പെട്ടെന്നു ഭക്ഷണം നിൎത്തുകയും, പിന്നെ അന്നുമുഴുവൻ യാതൊന്നും കഴിക്കാതിരിക്കുകയും വേണം. 'കൊതിയകപ്പെട്ടിട്ടു'ള്ള ദോഷങ്ങളൊന്നും വരാതിരിക്കുവാൻ അഞ്ജനാപുത്രനായ ഹനൂമാന്റെ നാമോച്ചാരണം ചെയ്യണം. അതുകൂടാതെ, 'സകലജീവികളുടെ ശരീരത്തിലും പ്രാണാപാനവായുക്കളോടു ചേർന്നിരുന്ന് അവർ ഭക്ഷിക്കുന്ന ചതുൎവിധമായ ആഹാരത്തെയും ദഹിപ്പിക്കുന്ന അഗ്നിയായ' (ഭഗവൽഗീത; xv. 14) പരമാത്മാവിനെയും സ്മരിക്കേണ്ടതാണു. ഈ പറഞ്ഞ ചതുൎധമായ ആഹാരം താഴെ കാണിക്കപ്പെടുന്നതാകുന്നു:--

൧. ചൎവ്യം (കടിച്ചു ചവയ്ക്കേണ്ടത്)--അപ്പം മുതലായത്.

൨. ലേഹ്യം (നക്കിക്കഴിയ്ക്കേണ്ടത്)--അരച്ചുകലക്കി മുതലായത്.

൩. ചൂഷ്യം (ചുണ്ടുകൊണ്ടു വലിച്ചെടുക്കേണ്ടത്)-- മാമ്പഴം മുതലായത്.

൪. പേയം (കുടിക്കേണ്ടത്)--ദ്രവങ്ങളായ വസ്തുക്കൾ.

അനേകവിധത്തിലുള്ള ഭക്ഷണസാധനങ്ങളെല്ലാം ഒരു ക്ലിപ്തമായ ക്രമത്തിൽ തന്നെ വിളമ്പുകയും, അതാത് അതാതിന്നു നിയമിക്കപ്പെട്ട സ്ഥനത്തുതന്നെ ആയിരിക്കുകയും വേണം. മുമ്പിലിരിക്കുന്നതായ ആഹാരത്തെ ദൈവത്തെപ്പോലെ വിചാരിച്ചു പൂജിക്കേണ്ടതാകുന്നു. അങ്ങിനെ ചെയ്യുന്നത് ആരോഗ്യത്തിന്നും ആയുസ്സിന്നും നല്ലതാണു (മനു, 11.55.). മാതള നരങ്ങയും, കരിമ്പും, അതുപോലെയുള്ള മറ്റു സാധനങ്ങളും ഭക്ഷണത്തിന്റെ ആദ്യത്തിലാണു കഴിക്കേണ്ടത്. അതുകൾ ഒരിക്കലും ഊണിന്റെ ഒടുവിലായിപ്പോകരുത്. ഗുരുത്വവും സ്നിഗ്ദ്ധതയുമുള്ള ഭക്ഷണത്തിന്റെ ആദ്യത്തി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/73&oldid=155692" എന്ന താളിൽനിന്ന് ശേഖരിച്ചത്