താൾ:Aarya Vaidya charithram 1920.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൫൭


ദ്ധിയും വർദ്ധിക്കും. പിച്ചളപ്പാത്രത്തിൽ തയ്യാറാക്കിവെച്ച ഭക്ഷണം കഴിച്ചാൽ വാതവും ചൂടും അധികമായിരിക്കും; പക്ഷെ അതു കഫശമനവും, കൃമിഘ്നവുമാണു. ഇരിമ്പുപാത്രമോ ഗ്ലാസ്സുപാത്രമോ ഉപയോഗിച്ചാൽ പാണ്ഡുരോഗം, പിത്തകാമില, ശോഫം (നീർ) ഇവകൾ സുഖപ്പെടും. കല്പാത്രമോ മൺപാത്രമോ ഉപയോഗിക്കുന്നതായാൽ ദാരിദ്ര്യമാണു ഫലം. മരപ്പാത്രങ്ങൾ നല്ല രുചിപ്രദങ്ങളായിരിക്കും. പക്ഷെ, അവകൾ കഫത്തെ സ്രവിപ്പിക്കുന്നവയാകുന്നു. പാത്രങ്ങൾക്കു പകരം ചില ഇലകൾ ഉപയോഗിക്കുന്നതു വിഷത്തിന്നു പ്രത്യൗഷധമായിത്തീരുന്നതാണു. ഭക്ഷണത്തിന്നിരിക്കുമ്പോൾ മുരലുള്ളതായ ഒരു ജലപാത്രം വലതുഭാഗത്തായി വെച്ചിട്ടുണ്ടായിരിക്കണം. ഒരു ചെമ്പുപാത്രമാണു ഇതിന്നുത്തമമായിട്ടുള്ളത്. പിന്നെ ഭേദം മൺപാത്രമാണു. സ്ഫടികം കൊണ്ടൊ, രാജാവൎത്തം (Lapis lazuli) കൊണ്ടൊ ഉണ്ടാക്കപ്പെട്ടതായ പാത്രങ്ങൾക്ക് വെടിപ്പും ശൈത്യവുമുണ്ടായിരിക്കും. ഭക്ഷണമുറിക്കുള്ളിൽ ചെല്ലുന്നതിന്നു മുമ്പായി ഇഞ്ചിയും കല്ലുപ്പും കൂടി കഴിക്കുന്നത് നല്ലതാണു. അതുകൊണ്ടു രുചി വർദ്ധിക്കുകയും, കണ്ഠം ശുദ്ധിവരികയും ചെയ്യുമെന്നു പറയപ്പെട്ടിരിക്കുന്നു. ആരും വടക്കോട്ടു തിരിഞ്ഞു ഭക്ഷണത്തിന്ന് ഇരിക്കരുതെന്നാണു ചരകാചാൎയ്യൻ പറയുന്നത്. എന്നാൽ മനുവിന്റെ വിധി ഇതിൽനിന്നു കുറച്ചു ഭേദപ്പെട്ടിട്ടാണു. അദ്ദേഹം പറയുന്നതെന്തെന്നാൽ, ആയുസ്സിന്നാഗ്രഹിക്കുന്നവർ ഭക്ഷണത്തിന്നിരിക്കേണ്ടതു കിഴക്കോട്ട് തിരിഞ്ഞിട്ടാണെന്നും, കീൎത്തിവേണമെങ്കിൽ തെക്കോട്ട് തിരിഞ്ഞിരിക്കേണ്ടതാണെന്നും, പരമാർത്ഥജ്ഞാനത്തിന്നു കാംക്ഷയുള്ളവർ വടക്കോട്ടാണു തിരിഞ്ഞിരിക്കേണ്ടതെന്നും ആകുന്നു. [1]ഒരാൾക്കുഭക്ഷണത്തിന്നി


  1. ആയുഷ്യഃ പ്രാങ്മുഖോ ഭുങ്‌ക്തേ,
    യശസ്യം ദക്ഷിണാ മുഖഃ,
    ശ്രീയം പ്രത്യങ്മുഖോ ഭുങ്‌ക്തേ,
    ഋതം ഭുങ്‌ക്തേഹ്യുദങ്‌മുഖഃ.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/72&oldid=155691" എന്ന താളിൽനിന്ന് ശേഖരിച്ചത്