താൾ:Aarya Vaidya charithram 1920.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫ർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ൎണ്ണം, പാണ്ഡുരോഗം, ഛർദ്ദി ഇതിലേതെങ്കിലുമുള്ളവൎക്ക് അഭ്യംഗം പാടുള്ളതല്ല. വമനവിരേചനങ്ങൾ ചെയ്തവൎക്കും അതു നിഷിദ്ധമാകുന്നു. അഭ്യംഗത്തിന്ന് (എണ്ണതേച്ചതിന്നു) ശേഷമുള്ള കൃത്യം സ്നാനം തന്നെ. എല്ലാ ഹിന്തുക്കളും ചുരുങ്ങിയ പക്ഷം ദിവസേന ഒരു പ്രാവശ്യമെങ്കിലും കുളിക്കേണമെന്നു നിർബ്ബന്ധമുണ്ട്[1]. ഭക്ഷണത്തിന്നുശേഷമുള്ള സ്നാനം വ്യാപൽക്കരമാകുന്നു. രക്തസംബന്ധമായ രോഗങ്ങൾക്കു ശീതജലസ്നാനം നന്ന്; ചൂടുവെള്ളത്തിൽ കുളിക്കുന്നതു വിപരീതഫലപ്രദവുമാണു. ദിവസേന നെല്ലിക്കവെള്ളം പകൎന്നു കുളിച്ചാൽ തലമുടി


  1. ഹിന്തുക്കളുടെ ഇടയിൽ സ്നാനം, അവരുടെ മതസംബന്ധമായ കൃത്യങ്ങളുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. മനു ഇങ്ങിനെ വിധിച്ചിരിക്കുന്നു: --"ഒരുവൻ പ്രഭാതത്തിൽ നേരത്തെ എഴുനേറ്റു മലശോധന വരുത്തുക, ദന്തശുദ്ധിചെയ്ക, കുളിക്കുക, ശരീരം അലങ്കരിക്കുക, കണ്ണുകളിൽ അഞ്ജനമെഴുതുക; ദൈവാൎച്ചനചെയ്ക ഈ കൃത്യങ്ങളാചരിക്കണം". (iv 203)യാജ്ഞവൽക്ക്യനും സ്നാനം മതസംബന്ധമായി അവശ്യം അനുഷ്ഠിക്കേണ്ടുന്ന കൃത്യങ്ങളിലൊന്നാണെന്നു പറഞ്ഞിരിക്കുന്നു (iii. 214) സാധാരണയായി രാവിലെയുള്ള ഭക്ഷണത്തിന്നു മുമ്പും, വല്ല അശുദ്ധസാധനങ്ങളെ തൊട്ടാലും കുളിക്കുന്നതു നടപ്പാണു. ഹിന്തുക്കൾക്ക് തങ്ങളാണു ലോകത്തിൽ ഏറ്റവും വൃത്തിയുള്ള കൂട്ടരെന്ന് അഭിമാനമുണ്ട്. ഈ സംഗതി തന്നെ സർവില്യം ഹണ്ടർ നല്ലവണ്ണം താങ്ങിപ്പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്:-- "ദേഹശുദ്ധിയുടെ കാൎയ്യത്തിൽ ഇന്ത്യയിലെ ഹിന്തുക്കളാണു ഏഷ്യയിലുള്ള നാനാ ജാതിക്കാരിലും വെച്ചു ദൃഷ്ടാന്തമായി നിൽക്കുന്നതെന്നുള്ളതിന്നു പുറമെ ലോകത്തിലുള്ള സകല ജാതിക്കാരിലും വെച്ചും അവർതന്നെയാണു ഏറ്റവും വൃത്തിയുള്ളവരെന്നും നമുക്കു സമ്മതിക്കാം. ഹിന്തുക്കളുടെ സ്നാനം ഒരു പഴഞ്ചൊല്ലായിത്തീൎന്നിരിക്കുന്നു. അവരുടെ മതാനുഷ്ടാനത്തിന്നൊക്കെ സ്നാനം കൂടാതെ കഴികയില്ലെന്നു തന്നെയല്ല, അനവധി കാലമായിട്ടു നടന്നുവരുന്ന ആചാരംകൊണ്ടു സ്നാനമെന്നതു നിത്യകൃത്യങ്ങളൂടെ കൂട്ടത്തിൽ അവശ്യം ചെയ്യേണ്ടതായ ഒരു പ്രവൃത്തിയായിത്തീൎന്നിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/69&oldid=155687" എന്ന താളിൽനിന്ന് ശേഖരിച്ചത്