താൾ:Aarya Vaidya charithram 1920.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൫൩


ന്തുക്കളിൽ ചിലർ തങ്ങളുടെ ദിവസേനയുള്ള ദേവാൎച്ചനയിൽ ഒരു ഭാഗം ആദിത്യനമസ്കാരത്തിനായി ഒഴിച്ചിട്ടിരിക്കുന്നു. അവരുടെ ഈ സേവാക്രമം ഒരുവിധം ശരീരായാസമായിത്തീരുന്നതിനാൽ ഇതുകൊണ്ടുതന്നെ അവരുടെ മാംസപേശികൾക്കു നല്ല ബലം കിട്ടുകയും ചെയ്യുന്നു.

സുഗന്ധതൈലംകൊണ്ടു മേലെല്ലാം തേച്ചു തലോടണം. പ്രത്യേകിച്ചു തല, ചെവികൾ, കാലുകൾ ഈ ഭാഗങ്ങളിലാണു അതു വേണ്ടത്. മരുന്നുകൾ കൂട്ടിക്കാച്ചിയ തൈലങ്ങൾ ക്ഷീണം തീൎക്കുകയും, ശക്തി, സുഖം, നിദ്ര. എന്നിവയുണ്ടാക്കുകയും, തോലിന്റെ നിറം നന്നാക്കുകയും, അതിന്നു മാൎദ്ദവവും അരോഗതയും ഉണ്ടാക്കിത്തീൎക്കുകയും ചെയ്യുന്നതിനാൽ ആയുഷ്കാലം ദീൎഗ്ഘമായിരിക്കേണ്ടതിന്ന് ഉപയോഗപ്പെടുന്നു. തലയിലെണ്ണ തേക്കുന്നതു ശിരോരോഗങ്ങളില്ലാതിരിക്കുവാനും, രോമത്തിന്റെ വളൎച്ചയ്ക്കും ആവശ്യമാണു. അതുപോലെ ചെവിയിൽ തുളിക്കുന്നതു സസ്യങ്ങളുടെ രസം ചേൎന്നിട്ടുള്ളതായിരുന്നാൽ അതു ഭക്ഷണത്തിന്നു മുമ്പിലും, തൈലമാണെങ്കിൽ അസ്തമനത്തിന്നു ശേഷവുമാണുവേണ്ടത്. കാലടികളിൽ നല്ലവണ്ണം എണ്ണതേച്ചു തിരുമ്പുന്നതുകൊണ്ട് കാലുകൾക്കു ശക്തിയുണ്ടാവുകയും, തൊലിവിള്ളാതിരിക്കുകയും ചെയ്യും. അതിന്നു പുറമെ ഇതുകൊണ്ടു സുഖനിദ്രയും, സൂക്ഷ്മദൎശനവും ഉണ്ടാകുവാനിടയുണ്ട്. സൎപ്പങ്ങൾ എങ്ങിനെ ഗരുഡനെ ഭയപ്പെട്ട് അടുക്കാതിരിക്കുന്നുവോ അതുപോലെ നിത്യവ്യായാമം ശീലിക്കുകയും, എണ്ണ തേക്കുകയും ചെയ്യുന്ന പുരുഷന്റെ നേരെ രോഗങ്ങളും അടുക്കുന്നതല്ലെന്നു പറയപ്പെട്ടിരിക്കുന്നു. ദിവസേന സ്നാനത്തിന്നു മുമ്പായി എണ്ണതേച്ചു എങ്കിൽ അതു ശരീരത്തിന്നു വളരെ ബലകരമായിരിക്കും. എന്നാൽ നവജ്വരം, അജീ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/68&oldid=155686" എന്ന താളിൽനിന്ന് ശേഖരിച്ചത്