താൾ:Aarya Vaidya charithram 1920.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫ ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൫൧


ത്തേയും ഉണ്ടാക്കിത്തരും; ചെറുകടലാടി ക്ഷമയേയും, ആലോചനയേയും വർദ്ധിപ്പിക്കും; താളിമാതളത്തിന്റേയും കുക്കുരവൃക്ഷത്തിന്റേയും തൊലി ശരീരത്തിന്നു സൗന്ദൎയ്യമുണ്ടാക്കിത്തീൎക്കും; എന്നാൽ കുന്നി, കടല, ഈത്തപ്പന, ബൃഹദ്ധര, കൈത, ഈത്ത എന്നീവകയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ ഒരുവൻ 'അശുചി'യായിത്തീരുന്നതുമാണു. ചില ദീനങ്ങളുള്ളവൎക്കു പല്ലു തേക്കുന്നതു നിഷിദ്ധമാകുന്നു. ദന്തശുദ്ധി വരുത്തിയതിന്നുശേഷം ഒരു 'ജിഹ്വാനിർല്ലേഖനം' (നാവു വടിക്കുവാനുള്ള സാധനം) കൊണ്ടു നല്ലവണ്ണം നാവു വടിക്കണം. ഈ സാധനം സ്വൎണ്ണം കൊണ്ടോ, വെള്ളികൊണ്ടോ, അല്ലെങ്കിൽ ചെമ്പുകൊണ്ടോ, ഉണ്ടാക്കപ്പെട്ടതോ, അതല്ലെങ്കിൽ ചീന്തിയ വല്ല ചുള്ളിക്കൊമ്പൊ ആയിരുന്നാൽ മതി. ഏതായാലും ഇതിന്നു പത്തുവിരൽ നീളം ഉണ്ടായിരിക്കണം. പിന്നെ തണുത്ത വെള്ളംകൊണ്ടു പല പ്രാവശ്യം കുലുക്കുഴിയുകയും, മുഖം കഴുകുകയും വേണം. തണുത്ത വെള്ളംകൊണ്ടു കുലുക്കുഴിഞ്ഞാൽ വായിൽപ്പുണ്ണ്, മുഖത്തുണ്ടാകുന്ന ഉണലുകൾ, വായവരൾച്ച, ചൂട് എന്നിവയെല്ലാം സുഖപ്പെടും. സുഖോഷ്ണമായ ജലം കൊണ്ടു കുലുക്കുഴിയുന്നതിനാൽ കഫവും വാതവും ശമിക്കുമെന്നു മാത്രമല്ല, മുഖം ആർദ്രമായിരിക്കുകയും ചെയ്യും. 'അണുതൈലം'കൊണ്ടോ മറ്റൊ ദിവസേന നസ്യംചെയ്താൽ നാസാരോഗങ്ങളൊന്നുമുണ്ടാകുന്നതല്ല. ഇതു മുഖത്തിന്നു സൗരഭ്യവും, ശബ്ദത്തിന്നു ശുദ്ധിയുമുണ്ടാക്കുന്നതിന്നു പുറമെ, രോമം നരയ്ക്കാതിരിക്കുവാനും നല്ലതാണു. ഇയ്യംകൊണ്ടോ, തുത്തനാകം കൊണ്ടോ ഉണ്ടാക്കിയ ഒരു ശലാക (മഷിക്കോൽ)കൊണ്ടു കൺപോള കളിൽ അഞ്ജനമെഴുതിയാൽ കണ്ണുകൾക്കു നല്ല ഭംഗിതോന്നുകയും, കാഴ്ചയ്ക്കു ശക്തികൂടിയിരിക്കുകയും ചെയ്യും. സൗവീരാഞ്ജനം ശുദ്ധിചെയ്യാതെതന്നെ ഉപയോഗിക്കപ്പെടാവുന്നതാണു. അതു കരടിറക്കം, ചുട്ടുപുകച്ചിൽ, ക

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/66&oldid=155684" എന്ന താളിൽനിന്ന് ശേഖരിച്ചത്