൫0 | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ദർശിക്കേണ്ടതും സ്പർശിക്കേണ്ടതുമായ വസ്തുക്കൾ ദധി (തയിർ), ഘൃതം(നെയ്യ്), ദർപ്പണം (കണ്ണാടി), സർഷപങ്ങൾ (കടുക്), വില്വം, ഗോരോചനം, പൂമാലകൾ എന്നിവയാകുന്നു. ആയാൾ ദീർഘായുസിന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ഘൃതത്തിൽ ദിവസേന തന്റെ മുഖച്ഛായ നോക്കുകയും വേണ്ടതാണു. അതിന്നുശേഷം ആയാൾ ഒരു വസ്ത്രംകൊണ്ടോ മറ്റൊ തലയിൽ കെട്ടി മലമൂത്രവിസൎജ്ജനം ചെയ്യണം. പിന്നെ പല്ലു തേക്കുവാനുള്ള വല്ല ചൂർണ്ണം കൊണ്ടോ, അരച്ച സാധനംകൊണ്ടൊ ദന്തശുദ്ധി വരുത്തേണ്ടതാകുന്നു. ഇതിന്നു സാധാരണയായി ഉപയോഗിച്ചുവരുന്ന ദ്രവ്യങ്ങൾ പൊടിച്ച പുകയില, ഉപ്പ്, ചുട്ടു ഭസ്മമാക്കിയ അടയ്ക്ക എന്നിവയോ, അല്ലെങ്കിൽ കുരുമുളക്, ചുക്ക്, തിപ്പലി എന്നീവക ഔഷധങ്ങളുടെ ചില യോഗങ്ങളോ ആകുന്നു. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ദന്തശോധനദ്രവ്യം കരിവേലത്തിന്റെ ഇളയ കൊമ്പാണു. എന്നാൽ വൈദ്യഗ്രന്ഥങ്ങളിൽ വേറെ ചില ചുള്ളികളും ഉപയോഗിക്കുവാൻ വിധിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവകൾക്ക് അത്ഭുതകരങ്ങളായ ഗുണങ്ങളുണ്ടെന്നും പറഞ്ഞിരിക്കുന്നു. എരിക്കുകൊണ്ടുള്ള ഒരു 'ദന്തകാഷ്ഠം' (പല്ലുതേക്കുവാൻ ബ്രഷ്പോലെ ഉണ്ടാക്കുന്ന സാധനം) (ഇതിന്നുതന്നെ 'ദന്തശോധനം' എന്നും പേർ പറയും) ശക്തിയുണ്ടാക്കിത്തീൎക്കും; പേരാൽകൊണ്ടുള്ളതു മുഖത്തിന്നു കാന്തിയുണ്ടാക്കും; ഉങ്ങുകൊണ്ടുള്ളതാണെങ്കിൽ ജയം സിദ്ധിക്കും; അരയാൽകൊണ്ടുള്ളതായാൽ ധനലാഭമാണു ഫലം; ലന്തവൃക്ഷത്തിന്റെ ചുള്ളിക്കൊമ്പുകൊണ്ടൊ നല്ല ഭക്ഷണം കിട്ടും; മാവിൻകൊമ്പു കൊണ്ടാണെങ്കിൽ ആരോഗ്യമുണ്ടാകും; കടമ്പുകൊണ്ടുള്ളതു മേധയെ വർദ്ധിപ്പിക്കും; ചമ്പകം വചനേന്ദ്രിയത്തേയും ശ്രോത്രേന്ദ്രിയത്തേയും ശുദ്ധിവരുത്തും; മുല്ല ദുസ്സ്വപ്നങ്ങളെ നീക്കും; നെന്മേനിവാക ആരോഗ്യത്തേയും അഭ്യുദയ