താൾ:Aarya Vaidya charithram 1920.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫ ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ർൻ

ളുടെ ദീനത്തിന്നു ക്ഷണത്തിൽ ആശ്വാസം കിട്ടുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. കഫസംബന്ധമായ വല്ല രോഗവുമുള്ള ഒരാൾ ജാംഗലദേശത്തേക്ക് മാറിത്താമസിക്കുന്നതായാൽ അതു ഗുണകരമായിരിക്കുവാൻ സംഗതിയുണ്ട്. അതുപോലെത്തന്നെ പിത്താധിക്യത്താൽ സംഭവിക്കുന്ന ഏതെങ്കിലും ഒരു രോഗം പിടിപെട്ടാൽ ആനൂപദേശത്തു പോയി പാൎക്കുന്നതും അനുഗുണമായിരിക്കുന്നതാണു. താൻ ചികിത്സിച്ചുവരുന്നതായ ഒരു രോഗിയുടെ ശരീരത്തിലുള്ള ദോഷങ്ങളെയെല്ലാം സമനിലയ്ക്കു നിൎത്തിക്കൊണ്ട് ആയാളുടെ ആരോഗ്യം സൂക്ഷിക്കുകയാകുന്നു ഒരു വൈദ്യന്റെ പ്രധാനകൃത്യം. അതിന്നായിട്ട് അദ്ദേഹത്തിന്നു ശീതോഷ്ണപ്രകൃതിയുടെ ഒരു ശരിയായ പരിജ്ഞാനം കൂടാതെകഴിയുകയുമില്ല. രാജ്യത്തിന്റെ സ്വഭാവം മനസ്സിലാക്കിവെച്ചശേഷം സകല ഹിന്തുക്കൾക്കും തങ്ങളുടെ നിത്യകൃത്യങ്ങൾ ഒരു പ്രത്യേക സമ്പ്രദായത്തിൽതന്നെ ചെയ് വാനുണ്ട്.

ഒരു സ്വസ്ഥന്ന്[1](യാതൊരു രോഗവുമില്ലാത്തവന്ന്) ഉഷസ്സിൽ നേരത്തെതന്നെ-- അതായത്, അരുണോദയത്തിന്ന് ഒരു മണിക്കൂറുമുമ്പേതന്നെ-- എഴുനേൽക്കുന്നതു നല്ലതാണു. അതിന്നുശേഷം പ്രപഞ്ചസ്ഥിതിക്കു ഹേതുഭൂതനായ വിഷ്ണുവിനെ സ്മരിക്കണം. അതിന്നുപുറമെ, അശ്വത്ഥാമാവു, ബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ, മാൎക്കണ്ഡേയൻ ഇവരുടെ നാമങ്ങളും സ്മരിക്കേണ്ടതാകുന്നു. ഇവരെല്ലാവരും വളരെ കാലത്തോളം ജീവിച്ചിരുന്നവരും, പിന്നീട് അനവധി സംവത്സരങ്ങൾ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഊഹിക്കപ്പെടുന്നവരുമാണു. കിടക്കയിൽ നിന്നെഴുനേറ്റശേഷം ഒരു പുരുഷൻ ഒന്നാമതായി


  1. സമധാതുസ്സമാഗ്നിശ്ച സമധാതുമലക്രിയഃ
    പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ ഇത്യഭിധീയതെ.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/64&oldid=155682" എന്ന താളിൽനിന്ന് ശേഖരിച്ചത്