താൾ:Aarya Vaidya charithram 1920.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർ൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ഗതി പണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക് ആദ്യംതന്നെ വിഷയമായിത്തീൎന്നിട്ടുണ്ട്. സകലരാജ്യങ്ങളേയും (ദേശങ്ങളെ) സാധാരണയായി ആനൂപം, ജാംഗലം, മിശ്രം ഇങ്ങിനെ മൂന്നാക്കി തരംതിരിച്ചിരിക്കുന്നു. ഇവയിൽവെച്ച് ആനൂപം നനവും ചതുചതുപ്പുമുള്ളതും, അനേകം നദികൾ, തടാകങ്ങൾ, പൎവ്വതങ്ങൾ എന്നിവയാൽ വ്യാപിക്കപ്പെട്ടതും ആയ ഒരു രാജ്യമാകുന്നു; അവിടെ അരയന്നങ്ങൾ, കൊറ്റികൾ, ചക്രവാകങ്ങൾ, മുയലുകൾ, പന്നികൾ, പോത്തുകൾ, മാനുകൾ, വേറേയുള്ള ദുഷ്ടമൃഗങ്ങൾ എന്നീവകയും, പലമാതിരി ഫലങ്ങളും, നെല്ലു, കരിമ്പു, വാഴ മുതലായ സസ്യങ്ങളും ധാരാളമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു രാജ്യത്തിൽ കഫപ്രധാനങ്ങളായ ദീനങ്ങളും, വാതരോഗങ്ങളും വളരെ സാധാരണയായിരിക്കുന്നതാണു. ജാംഗലം വരണ്ടിരിക്കുന്ന ഒരു രാജ്യമാകുന്നു; അവിടെ വെള്ളംതന്നെ ദുർല്ലഭമായിരിക്കും. ആ പ്രദേശത്തു വഹ്നി, മുളങ്കാമ്പ്, എരിക്ക്, ഉക, ലന്ത എന്നീവൃക്ഷങ്ങൾ ധാരാളമായുണ്ടാകും; അവിടെ ഫലങ്ങളെല്ലാം അതിമധുരങ്ങളായിരിക്കും; കുരങ്ങുകൾ, കരടികൾ, പുള്ളിമാൻ ഈവക മൃഗങ്ങൾ കൂട്ടംകൂട്ടമായി കാണപ്പെടുകയും ചെയ്യുന്നതാണു. അങ്ങിനെയുള്ളൊരു പ്രദേശത്ത് പിത്തസംബന്ധമായും, രക്തസംബന്ധമായുമുള്ള രോഗങ്ങൾ അധികമായുണ്ടാകുവാനിടയുണ്ട്. മിശ്രമെന്നത് അനൂപത്തിന്റെയും ജാംഗലത്തിന്റെയും സകലഗുണങ്ങളുമുള്ളതും, അവയുടെ ദോഷങ്ങളൊന്നുമില്ലാത്തതുമായ ഒരു രാജ്യമാകുന്നു. അവിടെ അധികമായ തണുപ്പോ, ചൂടോ ഉണ്ടായിരിക്കുകയില്ല. അങ്ങിനെയുള്ള ഒരു പ്രദേശം നമ്മുടെ ആരോഗ്യത്തിന്നും ഗുണകരമാകയാൽ അതാണു സ്വഭാവേന ഏറ്റവും നന്നായിട്ടുള്ളത്. മേൽക്കാണിച്ച വിഭാഗത്തിന്നടിസ്ഥാനമായ തത്ത്വത്തിന്നനുസരിച്ച് ഒരു രോഗിക്കു വല്ല സ്ഥലമാറ്റവും വിധിക്കുന്നതായാൽ അതുകൊണ്ട് ആയാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/63&oldid=155681" എന്ന താളിൽനിന്ന് ശേഖരിച്ചത്