താൾ:Aarya Vaidya charithram 1920.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർ൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ലിലിട്ടു വലത്തെ തുടയോളം തൂങ്ങിക്കിടക്കും. ബ്രാഹ്മണൎക്കു ഈ ക്രിയ എട്ടാം വയസ്സിൽ കഴിക്കാം;പതിനാറാമത്തെ വയസ്സിൽ നിന്നപ്പുറം കടന്നിട്ടാവരുത്; ക്ഷത്രിയന്ന് ഇതു പതിനൊന്നാം വയസ്സിലാവാം; ഇരുപത്തിരണ്ടാം വയസ്സിൽനിന്നങ്ങോട്ടു നീങ്ങുവാൻ പടില്ലതാനും. ഒരു വൈശ്യന്ന് ഇതു പന്ത്രണ്ടാം വയസ്സിലാണു; ഇരുപത്തിനാലു വയസ്സിന്നു മുമ്പ് എങ്ങിനെയായാലും കഴിയുകയും വേണം. ഈ ക്രിയ വിദ്യാഭ്യാസകാലം ആരംഭിച്ചിരിക്കുന്നതിന്റെ അടയാളമാകുന്നു.

൧൩. മഹാനമ്യം--ഇത് ഒടുക്കം പറഞ്ഞതായ ക്രിയയ്ക്കുശേഷം സാധാരണയായി നാലാം ദിവസം ആരംഭിക്കുന്ന ഒരു ക്രിയയാണു; അന്നു 'ഗായത്രി' ഉപദേശിക്കുകയും, അഭ്യസിപ്പിക്കുകയും ചെയ്യും.

൧ർ. സമാവൎത്തനം--ഒരു വിദ്യാൎത്ഥിയുടെ വിദ്യാഭ്യാസമെല്ലാം പൂൎത്തിയാക്കി മുപ്പത്താറോ, പതിനെട്ടോ, അല്ലെങ്കിൽ, ചുരുങ്ങിയപക്ഷം ഒമ്പതോ[1] കൊല്ലം കഴിഞ്ഞിട്ടു സ്വഗൃഹത്തിലേക്കു മടങ്ങിവരുന്ന സമയമുള്ളക്രിയ.

൧൫. വിവാഹം--കല്യാണം കഴിക്കുകതന്നെ.

൧൬. സ്വൎഗ്ഗാരോഹണം--മരിച്ചുപോയശേഷമുള്ള ഒടുക്കത്തെ ക്രിയ.

ഈ മേൽ പ്രസ്താവിച്ചതു കൂടാതെ, ദിവസേനയോ, മാസം തോറുമോ, കൊല്ലത്തിലൊരിയ്ക്കലോ, അല്ലെങ്കിൽ കൂടക്കൂടയോ ചെയ്യേണ്ടതായിട്ടു വേറേയും അനേകം അടിയന്തരങ്ങളുണ്ട്. ഇവയുടെ എല്ലാം ഉദ്ദേശ്യം, ദേഹത്തിന്റെയും മനസ്സിന്റേയും ആരോഗ്യം ഏറെക്കുറെ നിലനിൎത്തിക്കൊണ്ടുവരികതന്നെയാണു. ശരീരത്തിനുള്ള ഏതൊരു സുഖക്കേടിനേയും രോഗമായിട്ടാണ്


  1. ഹിന്തുശാസ്ത്രങ്ങൾ ശൈശവവിവാഹം വിധിക്കുന്നില്ലെന്ന് ഈ സംഗതി സൂചിപ്പിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/61&oldid=155679" എന്ന താളിൽനിന്ന് ശേഖരിച്ചത്