താൾ:Aarya Vaidya charithram 1920.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ർ] ആൎത്തവകാലത്തെചൎയ്യ ർ൫

൩. അനവലോഭനം--ഗർഭം അലസിപ്പോകാതിരിപ്പാൻ ചെയ്യുന്ന ഒരു ക്രിയ.

ർ. സീമന്തോന്നയനം--ഒരു സ്ത്രീക്കു ഗൎഭം നാലാമത്തേയൊ, ആറാമത്തേയൊ, അല്ലെങ്കിൽ എട്ടാമത്തേയൊ മാസത്തിലേക്കു കടക്കുമ്പോൾ അവളുടെ തലമുടി വകഞ്ഞിടുന്നതായ ഒരു അടിയന്തരം.

൫. ജാതകൎമ്മം--ജനിച്ച ഉടനെ ചെയ്യുന്ന കൎമ്മം. കുട്ടിയുടെ പൊക്കിൾക്കൊടി മുറിക്കുന്നതിന്നു മുമ്പായി ഒരു സ്വൎണ്ണത്തവികൊണ്ടു നെയ്യുകൊടുക്കുക കൂടി ഇതിന്നിടയ്ക്കുണ്ട്.

൬. നാമകരണം--പതിനൊന്നാം ദിവസമോ, പന്ത്രണ്ടാം ദിവസമോ, അതല്ലെങ്കിൽ വേറെ വല്ല ശുഭദിവസമോ കുട്ടിക്കു പേരിടുന്ന അടിയന്തരം.

൭. നിഷ്ക്രമണം--മൂന്നുമാസം പ്രായംചെന്നാൽ, വെളുത്തപക്ഷത്തിലെ തൃതീയദിവസം ചന്ദ്രനെ കാണിക്കേണ്ടതിന്നു കുട്ടിയെ വീട്ടിൽനിന്നു പുറത്തേക്കു കൊണ്ടുപോവുക.

൮. സൂൎയ്യാലോകനം--നാലുമാസം പ്രായം ചെന്നാൽ കുട്ടിയ്ക്കു സൂൎയ്യനെ കാട്ടിക്കൊടുക്കുന്ന ക്രിയ.

ൻ. അന്നപ്രാശനം--ആറോ, എട്ടോ മാസത്തെ പ്രായം ചെല്ലുമ്പോൾ കുട്ടിക്ക് ആദ്യമായി ചോറുകൊടുക്കുന്ന അടിയന്തരം.

൧൦. കൎണ്ണവേധം--ജനിച്ചതിന്നുശേഷം ഒറ്റയായി വരുന്ന ഏതെങ്കിലും മാസത്തിൽ കുട്ടിയുടെ കാതുകുത്തുന്ന ക്രിയ.

൧൧. ചൂഡാകരണം--'ചൂഡ' എന്നു പറയപ്പെടുന്ന കുടുമമാത്രം നിൎത്തി ബാക്കി തലമുടിയെല്ലാം കളയുന്ന ഒരു കൎമ്മം; ഇത് ഒന്നാമത്തേയോ, അല്ലെങ്കിൽ മൂന്നാമത്തേയോ, കവിഞ്ഞപക്ഷം അഞ്ചാമത്തേയോ കൊല്ലത്തിൽ ചെയ്യപ്പെടുന്നതാണു.

൧൨. ഉപനയനം--പൂണുനൂലിടുക. ഇത് ഇടത്തെ ചുമ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/60&oldid=155678" എന്ന താളിൽനിന്ന് ശേഖരിച്ചത്