താൾ:Aarya Vaidya charithram 1920.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii



ഈ പുസ്തകം താക്കോർ സാഹിബ്ബ് എന്ന മഹാന്റെ ചരിത്രപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്ന് ഞാൻ മേൽ പ്രസ്താവിച്ചുവല്ലൊ. എന്നാൽ ഇത് അതിനെ മാതൃകയാക്കി എഴുതിയതാണെന്നല്ലാതെ അതിന്റെ ഒരു അനുപദ തർജ്ജമയല്ല. അതിൽ കാണുന്ന എല്ലാ ഭാഗങ്ങളും ആ ക്രമത്തിൽതന്നെ ഇതിൽ എടുത്തിട്ടുണ്ടെങ്കിലും ദുർല്ലഭം ചിലതു വിട്ടുകളയുകയും, ചിലതു പുതുതായി കൂട്ടി ച്ചേർക്കുകയും കൂടി ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതിൽ അവിടവിടെ കാണുന്ന സംസ്കൃതപാഠങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഉപകരിക്കണമെന്നുള്ള വിചാരത്താൽ ഞാൻ ഓരോ ഗ്രന്ഥങ്ങൾ നോക്കി എടുത്തിട്ടുള്ളതാണു.

ഇതിൽ കാണിച്ചിട്ടുള്ള യന്ത്രശസ്ത്രങ്ങളെപ്പറ്റിയും എനിക്കു രണ്ടുവാക്കു പറയുവാനുണ്ട്. ഇതിന്റെ ഏഴും പത്തും അദ്ധ്യായങ്ങളിൽ പറയുന്ന യന്ത്രങ്ങളും ശസ്ത്രങ്ങളും ആൎയ്യവൈദ്യഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടവയാണെങ്കിലും ആവക ഗ്രന്ഥങ്ങളിൽ ഇതിന്റെ ഒന്നും ഛായ കൊടുത്തിട്ടില്ലാത്തതുകൊണ്ട് വിദ്യാൎത്ഥികൾക്ക് അവയുടെ സ്വഭാവം നല്ലവണ്ണം മനസ്സിലാക്കുവാൻ വളരെ പ്രയാസമായിത്തീർന്നിട്ടുണ്ട്.[1] നമ്മുടെ ശസ്ത്രവിദ്യതന്നെ നാമാവശേഷമായിത്തീർന്നിട്ടുള്ള സ്ഥിതിക്ക് യന്ത്രശസ്ത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കാതെതന്നെ നാട്ടു വൈദ്യന്മാർ ഇപ്പോൾ ഒരുമാതിരി കഴിഞ്ഞുകൂടുന്നുണ്ടെങ്കിലും ആൎയ്യവൈദ്യത്തെ കാലാനുസാരേണ പരിഷ്ക്കരിക്കേണമെന്നു വിചാരിക്കുന്നവർ ഒന്നാമതായി ദൃഷ്ടിവെക്കേണ്ടതു; ശസ്ത്രവിദ്യയുടെ കാൎയ്യത്തിലാണെന്ന് ആരും സമ്മതിക്കുന്നതാണല്ലൊ. അതുകൊണ്ട്, ഞങ്ങളുടെ തൽക്കാലസ്ഥിതി നോക്കുമ്പോൾ കുറെ സാഹസമായിരുന്നാലും


  1. ഇയ്യിടയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള ദുർല്ലഭം ചില പഴയ വൈദ്യപുസ്തകങ്ങളിൽ യന്ത്രശസ്ത്രങ്ങളുടെ ഛായ കൊടുത്തിട്ടില്ലെന്നില്ല. എങ്കിലും അതുകൊണ്ട് കാൎയ്യം മുഴുവനും നടക്കുന്നതല്ല.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/6&oldid=155677" എന്ന താളിൽനിന്ന് ശേഖരിച്ചത്