താൾ:Aarya Vaidya charithram 1920.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ർ] ആൎത്തവകാലത്തെചൎയ്യ ൩ൻ

ക്കുകയോ ചെയ്യുന്നതും നിഷിദ്ധമാണു.

ഒമ്പതുമാസം തികച്ചും കഴിഞ്ഞതിന്നുശേഷമേ സാധാരണയായി പ്രസവമുണ്ടാകുമാറുള്ളൂ. ആ കാലത്തേക്കു കുട്ടിക്കും പൂൎണ്ണവളൎച്ചയെത്തും. ഗർഭകാലം ചിലപ്പോൾ പത്തും, പതിനൊന്നും, ദുർല്ലഭം ചില സംഗതികളിൽ പന്ത്രണ്ടും മാസത്തോളം ഉണ്ടായി എന്നു വരാം. പെറ്റു കിടക്കുവനുള്ള മുറി വളരെ ശുചിയും, എട്ടുവാരയിൽ കുറയാത്ത നീളവും നാലുവാര വീതിയുമുള്ളതും, കിഴക്കോട്ടൊ വടക്കോട്ടൊ ജനേലുകൾ വെച്ചിരിക്കുന്നതും ആയിരിക്കണം. വളരെ പഴക്കവും പരിചയവുമുള്ള നാലുവൃദ്ധസ്ത്രീകൾ വേണ്ടുന്ന സഹായമൊക്കെ ചെയ്യുവാൻ എപ്പോഴും അവിടെ തയ്യാറുണ്ടായിരിക്കണം. അവർ വിശ്വസിക്കത്തക്കവരും, തങ്ങളുടെ പ്രവൃത്തിക്കു നല്ല സാമൎത്ഥ്യമുള്ളവരും, അനുസരണയുള്ളവരുമായിരിക്കണമെന്നുമാത്രമല്ല, നഖമൊക്കെ നല്ലവണ്ണം മുറിച്ചു ശരിയാക്കീട്ടുണ്ടായിരിക്കുകയും വേണം. പ്രസവസമയം അടുത്തുതുടങ്ങിയാൽ അവർ യോനീദ്വാരത്തിൽ നല്ല സുഗന്ധതൈലം പുരട്ടി സ്നിഗ്ദ്ധത വരുത്തണം. പിന്നെ അവരുടെ കൂട്ടത്തിൽ ഒരു വൃദ്ധസ്ത്രീ പ്രസവവേദനകൊണ്ടു ബുദ്ധിമുട്ടുന്ന സ്ത്രീയോട് ഇങ്ങിനെ പറയണം:-- "സുഭഗേ! വേണമെന്നു തോന്നുമ്പോൾ മാത്രമേ മുക്കാവു; കുട്ടി യോനീമുഖത്തിലെത്തി എന്നു തോന്നിയാൽ കുട്ടിയും മറുപിള്ളയും പുറത്തുചാടുന്നതുവരെ നിനക്കു കഴിയുന്നേടത്തോളം ഊക്കോടുകൂടി മുക്കാം."

"അകാലപ്രവഹണത്താൽ" (വേണ്ടസമയത്തല്ലാതെ മുക്കിയാൽ) കുട്ടി ബധിരനോ, മൂകനൊ, കൂനനൊ, ഏക്കമുള്ളവനോ, അല്ലെങ്കിൽ ക്ഷയരോഗിയോ ആയിത്തീൎന്നേക്കാം."

"ഗൎഭസംഗ"ത്തിൽ (പ്രസവത്തിന്നു വല്ല തടസ്ഥവും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/54&oldid=155671" എന്ന താളിൽനിന്ന് ശേഖരിച്ചത്