Jump to content

താൾ:Aarya Vaidya charithram 1920.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ത്തവരാണു ഈ വകക്കാർ.

൩ ഗർഭസ്രാവി--ഇവൎക്കു ഗർഭധാരണത്തിന്നു കഴിയും; പക്ഷെ ഗർഭമുണ്ടാവുമ്പോഴൊക്കെ അലസിപ്പോവുകയും ചെയ്യും.

ർ മൃതവത്സ--കുട്ടികളുണ്ടായതൊന്നും ജീവനോടെ കിടക്കാത്ത സ്ത്രീകൾ ഈ തരക്കാരാകുന്നു.

൫ ബലക്ഷയ--ശരീരത്തിന്നു ശക്തിപോരായ്കയാൽ ഗൎഭോ ല്പാദനത്തിന്നിടവരാത്തവർ ഈ വൎഗ്ഗത്തിലുൾപ്പെട്ടവരാണു.

ഇതിൽ ആദ്യം പറഞ്ഞതായ ഒന്നൊഴിച്ച് മറ്റുള്ളവയെല്ലാം അതാതിന്നു വിധിച്ച ചികിത്സകൾ ഔചിത്യം പോലെ ചെയ്താൽ നേരെയാക്കുവാൻ കഴിയുന്നവയാണു.

ഗർഭമുണ്ടായിരിക്കുമ്പോൾ ഒരു സ്ത്രീക്ക് എന്തിനെല്ലാം ആഗ്രഹം ജനിക്കുന്നുവോ, അവൾക്ക് അതൊക്കെ കൊടുത്തു തൃപ്തിവരുത്തുന്നത് അത്യാവശ്യമാണു. ആ കാലത്ത് അവളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു കൊടുക്കാതിരുന്നാൽ കുട്ടി വികലനോ വിരൂപനോ ആയിത്തീരുവാനിടയുണ്ട്. ഗർഭിണിക്കു സകലസമയത്തും സന്തോഷവും തൃപ്തിയുമുണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം; അവൾ വെളുത്ത വസ്ത്രങ്ങളും ശുചിയായ അലങ്കാരവും ധരിക്കണം; ദുസ്സഹങ്ങളായ കാഴ്ചകളും ഗന്ധങ്ങളും മറ്റും കൂടാതെ കഴിക്കണം, മൈഥുനം കൊണ്ടൊ വേറെവല്ലവിധത്തിലൊ ശരീരത്തെ ക്ഷീണിപ്പിയ്ക്കരുത്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണസാധനങ്ങളേ കഴിക്കുവാൻ പാടുള്ളൂ; വിശപ്പു സഹിച്ചിരിക്കയും അമിതമായി ഭക്ഷിക്കുകയും വിഹിതമല്ല. വൃത്തിയില്ലാത്തവളോ, വൈരൂപ്യമുള്ളവളോ, അംഗങ്ങൾക്കു വല്ല വൈകല്യമുള്ളവളോ, ആയ ഒരു സ്ത്രീയേയും അവൾ അക്കാലത്തു തൊട്ടുപോകരുത്. അതിന്നുപുറമെ, ശൂന്യഗൃഹത്തിൽ താമസിക്കുകയോ, ഉയൎന്നസ്ഥലത്തു കയറി ഇരിക്കുകയോ, കിട

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/53&oldid=155670" എന്ന താളിൽനിന്ന് ശേഖരിച്ചത്