താൾ:Aarya Vaidya charithram 1920.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര


"ആര്യവൈദ്യചരിത്രം" എന്ന പ്രസ്തുതപുസ്തകം പുറത്തു വരുവാനുണ്ടായ സന്ദർഭം ഒന്നാമതായി ഇവിടെ പ്രസ്താവിക്കട്ടെ.

ആര്യവൈദ്യസമാജം വകയായി കൊല്ലം തോറും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വൈദ്യപരീക്ഷയിൽ ഉത്തമപരീക്ഷയ്ക്കു "ആര്യവൈദ്യചരിത്രം" എന്ന ഒരു വിഷയം ഉൾപ്പെടുത്തിയപ്പോൽ വിദ്യർഥികൾക്ക് അതിന്നു തക്കതായ ഒരു പാഠപുസ്തകം കൂടി ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടുന്ന ഭാരം സമാജത്തിലെ അധികാരസ്ഥന്മാർക്കു നേരിട്ടു. അതിന്നു വേണമെങ്കിൽ, നിർഭാഗ്യവശാൽ ഈ ഒരു വിഷയത്തിൽ നമ്മുടെ പൂർവ്വന്മാർ അശേഷം ശ്രദ്ധ വെച്ചിട്ടില്ലാത്തതിനാൽ, ആര്യവൈദ്യശാസ്ത്രത്തിന്റെ എന്തെങ്കിലും ഒരു ചരിത്രം സംസ്കൃതത്തിലാകട്ടെ, മറ്റു നാട്ടുഭാഷ കളിലാകട്ടെ ഇതേവരെ ഉണ്ടായിട്ടുമില്ല. ആ സ്ഥിതിക്കു നമ്മുടെ ആവശ്യത്തിന്നു പുതുതായി ഒരു വൈദ്യശാസ്ത്ര ചരിത്രം ഉണ്ടാക്കുവാൻ ശ്രമിക്കണമെന്നും, അതിന്നു താൻ എന്താണു വേണ്ടതെന്നുവച്ചാൽ സഹായിക്കാമെന്നും സമാജസിക്രട്ടരിയും എന്റെ ജ്യേഷ്ഠനുമായ പി. എസ്സ്. വാരിയർ അവർകൾ എന്നോടു പറഞ്ഞു. അപ്പോൾ എനിക്കു പ്രസ്തുതചരിത്രത്തെപ്പറ്റി സ്ഥുലമായിട്ടെങ്കിലും ഒരു ജ്ഞാനമില്ലാതിരുന്നതിനാൽ ഈ കാര്യം ഏതു വിധത്തിലാണു നിർവഹിക്കേണ്ടതെന്നു വിചാരിച്ചു വലിയ പരിഭ്രമമായി. യതൊരു അവലംബവുമില്ലാതെ വല്ലതും ഒന്നു ശ്രമിച്ചു നോക്കുന്നത് എങ്ങിനെയാണു? ചുമരി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/4&oldid=155655" എന്ന താളിൽനിന്ന് ശേഖരിച്ചത്