താൾ:Aarya Vaidya charithram 1920.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ഹം ക്രിസ്താബ്ദത്തിന്നു ൩൨0 കൊല്ലം മുമ്പെ കാശിയിൽ ജനിച്ചു എന്നു ചിലർ വിശ്വസിക്കുന്നു. ചരകന്റെ കാലത്ത് അദ്ദേഹമായിരുന്നു ഏറ്റവും യോഗ്യനായിട്ടുള്ള വൈദ്യൻ; എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ "ചരകസംഹിത" ഇന്നും ചികിത്സാശാസ്ത്രത്തിൽ ഒരു പ്രമാണപുസ്തകമായി വിചാരിക്കപ്പെട്ടു പോരുന്നതുമുണ്ട്.

സുശ്രുതന്റെ പുറപ്പാട് നേരെ മറിച്ചാകുന്നു. അദ്ദേഹം ഔഷധംകൊണ്ടുള്ള ചികിത്സയേക്കാൾ ശസ്ത്രവിദ്യയെപ്പറ്റിയാണു അധികം വിവരിച്ചിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കൃതിയായ 'സുശ്രുത'ത്തെ ആൎയ്യവൈദ്യന്മാർ ശസ്ത്രവിദ്യയിൽ വലിയൊരു പ്രമാണമാക്കി വെച്ചു മാനിച്ചുപോരുന്നതുമുണ്ട്. മേല്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളും ആയ്ൎവ്വേദത്തിന്റെ സംഗ്രഹങ്ങളാകുന്നു. സുശ്രുതൻ, ശ്രീരാമന്റെ സമാനകാലീനനായ വിശ്വാമിത്രന്റെ പുത്രന്മാരിൽ ഒരാളായിരുന്നു. അച്ഛന്റെ അനുവാദപ്രകാരം സുശ്രുതനും, അദ്ദേഹത്തിന്റെ ഏഴു അനുജന്മാരും കൂടി വൈദ്യശാസ്ത്രം പഠിക്കേണ്ടതിന്നു കാശിരാജാവായ ദേവദാസന്റെ അടുക്കൽ ചെന്നു. ചരകൻ അനന്തന്റെ ഒരു അവതാരമാണെന്നും വിശ്വസിക്കപ്പെട്ടുവരുന്നു. ഈ ധൻവന്തരി പ്രളയകാലത്തിൽ നശിച്ചുപോയ മറ്റു പതിമൂന്നു 'രത്ന'ങ്ങളോടുകൂടി സമുദ്രത്തിൽനിന്നു വീണ്ടുകിട്ടിയ ദൈവികവൈദ്യനാകുന്നു. മരിക്കാതിരിക്കുവാനുള്ള ഒരു പാനീയമായ 'അമൃതം' നിറച്ച ഒരു പാത്രത്തോടുകൂടി 'ധൻവന്തരി' സമുദ്രത്തിൽ നിന്നു പൊന്തിവന്നു എന്നാണു പറയപ്പെടുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ എസ്കുലാപ്യസ്സിന്നുള്ള സ്ഥാനം ഇന്ത്യയിൽ ഇദ്ദേഹം എടുത്തിരിക്കുന്നു. കാശിരാജാവ് എന്നുകൂടി വിളിക്കപ്പെടുന്ന ദേവദാസന്റെ അടുക്കൽനിന്ന് ആയുൎവ്വേദം മുഴുവനും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/39&oldid=155654" എന്ന താളിൽനിന്ന് ശേഖരിച്ചത്