താൾ:Aarya Vaidya charithram 1920.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൨൧

കങ്കായനൻ, കപിഞ്ജലൻ, കാശ്യപൻ, കാത്യായനൻ, കുശികൻ, കൗണ്ഡിന്യൻ, ഗൎഗ്ഗൻ, ഗാലവൻ, ഗൗതമൻ, ച്യവനൻ, ജമദഗ്നി, ദേവലൻ, ധൗമ്യൻ, നാരദൻ, പരാശരൻ, പുലസ്ത്യൻ, മാൎക്കണ്ഡെയൻ, മൈത്രേയൻ, വസിഷ്ഠൻ, വാജപേയൻ, വാമദേവൻ, വിശ്വാമിത്രൻ, ശാകുനേയൻ, ശാണ്ഡില്യൻ, ശരലോമാവ്, ശൗനകൻ, സാംകൃത്യൻ, സാംഖ്യൻ, ഹാരീതൻ, ഹിരണ്ഡ്യാക്ഷൻ എന്നിവരായിരുന്നു പ്രധാനപ്പെട്ടവർ. ഇവരെല്ലാവരും ബ്രഹ്മജ്ഞാനികളും ഉഗ്രതപോനിധികളും ആയിരുന്നു. "ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ" ആയിരുന്നു അവരുടെ സംവാദവിഷയം. "ധൎമ്മാൎത്ഥകാമമോക്ഷസാധനമായ നമ്മുടെ ശരീരം രോഗങ്ങൾക്ക് അധീനമാകുന്നു. ഈ രോഗങ്ങൾ ശരീരത്തെ ക്ഷയിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നതോടുകൂടി ഇന്ദ്രിയങ്ങളുടെ കൃത്യങ്ങൾ നടത്തുവാൻ കഴിവില്ലാതാക്കുകയും, കഠിനമായ വേദനയുണ്ടാക്കിത്തിൎക്കുകയും ചെയ്യുന്നു. ഇവകൾ നമ്മുടെ പ്രാപഞ്ചികകൃത്യങ്ങൾക്കു വലിയ തടസ്ഥങ്ങളായി തീൎന്നിരിക്കുന്നു. അങ്ങിനെയുള്ള ശത്രുക്കളുടെ ഇടയിൽ മനുഷ്യൎക്ക് എങ്ങിനെയാണു സുഖമുണ്ടാകുന്നത്? അതുകൊണ്ട് ഈ വക രോഗങ്ങൾക്കു വല്ല പ്രതിവിധികളും കണ്ടുപിടിക്കുന്നത് അത്യാവശ്യമായിരിക്കുന്നുവല്ലൊ" എന്നൊക്കെ അവർ ആവലാധി പറയുവാൻ തുടങ്ങി. ഒടുവിൽ അവർ ഭരദ്വാജമഹൎഷിയുടെ നേരെനോക്കി ഇങ്ങിനെ പറഞ്ഞു:-

"അല്ലേ യോഗീശ്വര! അങ്ങുതന്നെയാണു ഞങ്ങളിൽ വെച്ചു യോഗ്യൻ. ആയുൎവ്വേദം മുഴുവനും ശരിയായി പഠിച്ചിട്ടുള്ള സഹസ്രാക്ഷനായ ഇന്ദ്രന്റെ അടുക്കല്പോയി, അദ്ദേഹത്തിൽ നിന്ന് ആ ശാസ്ത്രത്തിന്റെ ജ്ഞാനം സമ്പാദിച്ച് അവിടുന്നു ഞങ്ങളെ രോഗബാധയിൽനിന്നു രക്ഷിച്ചു തന്നാൽ കൊള്ളാം".

"എന്നാലങ്ങിനെയാകട്ടെ" എന്നു പറഞ്ഞ് അദ്ദേഹം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/36&oldid=155651" എന്ന താളിൽനിന്ന് ശേഖരിച്ചത്